ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ വേണ്ട, ഇന്ത്യയേക്കാള്‍ ശക്തരായ ആറ് പേരുണ്ട്; ജോണ്ടി റോഡ്‌സിന്റെ വാദങ്ങള്‍ ഇങ്ങനെ

മികച്ച 15 അംഗ സംഘമായിരിക്കാം ഇന്ത്യയുടേത്. എന്നാല്‍ അതുപോലെ മികച്ച ടീമെന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന ആറ് ടീമുകള്‍ കൂടി ലോകകപ്പിനായി വരുന്നുണ്ട്
ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ വേണ്ട, ഇന്ത്യയേക്കാള്‍ ശക്തരായ ആറ് പേരുണ്ട്; ജോണ്ടി റോഡ്‌സിന്റെ വാദങ്ങള്‍ ഇങ്ങനെ

വലിയ സാധ്യതയാണ് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തിന് ക്രിക്കറ്റ് ലോകം നല്‍കുന്നത്. ലോകകപ്പ് സെമി വരെയെങ്കിലും കോഹ് ലിയും സംഘവും ഉറപ്പായും എത്തുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരില്‍ ഭൂരിപക്ഷത്തിന്റേയും പക്ഷം. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്‌സിന് പറയാനുള്ളത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്നതാണ്. കോഹ് ലിക്കും സംഘത്തിനും ലോകകപ്പില്‍ വലിയ മുന്നേറ്റമൊന്നും ഉണ്ടാവില്ലെന്നാണ് ജോണ്ടി റോഡ്‌സ് പറയുന്നത്. 

മികച്ച 15 അംഗ സംഘമായിരിക്കാം ഇന്ത്യയുടേത്. എന്നാല്‍ അതുപോലെ മികച്ച ടീമെന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന ആറ് ടീമുകള്‍ കൂടി ലോകകപ്പിനായി വരുന്നുണ്ട്. ശക്തമായ ടീമുകള്‍ ഇംഗ്ലണ്ടിലേക്ക് വരുന്നു. ആ ദിവസം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എത്ര സന്തുലിതമായ പ്ലേയിങ് ഇലവനെയാണ് ഓരോ ടീമും ഇറക്കുക എന്നതാണ് അവിടെ വിഷയമാവുക എന്ന് ജോണ്ടി റോഡ്‌സ് ചൂണ്ടിക്കാണിക്കുന്നു. 

ആദ്യ മത്സരങ്ങളില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി നേരിടും എന്നാണ് ജോണ്ടി റോഡ്‌സിന്റെ നിലപാട്. പരിചയസമ്പത്തുണ്ട് ഇന്ത്യയ്ക്ക്. ജസ്പ്രിത് ബൂമ്രയെ പോലുള്ള ഡെത്ത് ഓവറില്‍ മികവ് കാണിക്കാന്‍ സാധിക്കുന്ന അനുഭവ സമ്പത്തുള്ള കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. ആ കോണിലൂടെ നോക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ സാധ്യത മുന്നോട്ടു വയ്ക്കുന്നു. പക്ഷേ ശക്തരായ മറ്റ് ആറ് ടീമുകള്‍ അവിടെയുണ്ടെന്ന് ഓര്‍ക്കണം, റോഡ്‌സ് പറയുന്നു. ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്‍പത് മത്സരം കളിക്കണം എന്നിരിക്കെ മറ്റ് ശക്തരായ ടീമുകള്‍ക്ക് മുന്നില്‍ ഇന്ത്യയ്ക്ക് മുട്ടുമടക്കേണ്ടി വരുമെന്നാണ് ജോണ്ടി റോഡ്‌സിന്റെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com