സമൈറയുടെ മുന്നിലെ കിരീട നേട്ടം സ്‌പെഷ്യലാണ്; ഭാര്യയുടെ ചോദ്യത്തിന് രോഹിത്തിന്റെ മറുപടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2019 01:04 PM  |  

Last Updated: 13th May 2019 01:04 PM  |   A+A-   |  

rohit

കള്‍ സമൈറയുടെ മുന്നില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് നാലാമതും ഐപിഎല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. ഒരു റണ്‍സിനായിരുന്നു മുംബൈയുടെ ജയം. 

സമൈറയുടെ മുന്നിലെ കിരീട നേട്ടത്തെക്കുറിച്ച് ഭാര്യ റിതികയുടെ ചോദ്യത്തിന് രോഹിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'അത് വളരെ സ്‌പെഷ്യലാണ് സമൈറയുടെ മുന്നില്‍ മാത്രമല്ല നിന്റെ മുന്നിലും. ഞാന്‍ വളരെ സന്തോഷവാനാണ്'.

അവസാന ഓവര്‍ ടെന്‍ഷനേറിയതായിരുന്നെന്നും രോഹിത് പറഞ്ഞു. 'അവസാന ഓവറുകള്‍ അങ്ങനെയാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. 2017ല്‍ പൂനെയ്‌ക്കെതിരെ ഇവിടെ നടന്ന മത്സരം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്നും ഞങ്ങള്‍ക്കൊരു ചാമ്പ്യന്‍ ബൗളര്‍ ഉണ്ടായിരുന്നു, മിച്ചല്‍ ജോണ്‍സണ്‍. ഇക്കുറി ഞങ്ങള്‍ക്ക് മലിംഗ ഉണ്ടായിരുന്നു', രോഹിത് പറഞ്ഞു. 

ഇക്കുറി ഐപിഎല്ലില്‍ അച്ഛനോളം തന്നെ താരമായി മാറുകയായിരുന്നു കുഞ്ഞ് സമൈറയും. മുംബൈ പരാജയം നേരിട്ട മത്സരങ്ങളില്‍ പോലും ആരാധകരുടെ ഹൃദയം കവര്‍ന്ന് സമൈറ ഗ്യാലറിയില്‍ നിറഞ്ഞുനിന്നു. മത്സരശേഷം ഗ്രൗണ്ടിലുരുന്ന് മകളെ ലാളിക്കുന്ന രോഹിത്തിന്റെ ദൃശ്യങ്ങളും ഏറെ വൈറലായിരുന്നു.

2018 ഡിംസബര്‍ 31നാണ് റിതികയ്ക്കും രോഹിതിനും പെണ്‍കുഞ്ഞ് പിറന്നത്. ഇപ്പോള്‍ കുഞ്ഞിന് നാല് മാസം പ്രായമായി. മുംബൈ ഇന്ത്യന്‍സിന്റെ എല്ലാ മത്സരങ്ങളിലും റിതിക കുഞ്ഞുമായി എത്താറുണ്ട്.