സച്ചിനെ എന്നും കുരുക്കിയ ബക്‌നര്‍, ട്രോളാന്‍ നോക്കി ഐസിസി; ഐസിസിയുടെ വായടപ്പിച്ച് സച്ചിന്റെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 05:53 AM  |  

Last Updated: 16th May 2019 05:53 AM  |   A+A-   |  

sachinwi

 

കളിക്കളത്തില്‍ സച്ചിനെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരുണ്ടാവും നമുക്കിടയില്‍. അങ്ങനെയുള്ളവര്‍ക്ക് സന്തോഷം നല്‍കിയാണ് കാംബ്ലിക്കായി പന്തെറിയുന്ന സച്ചിന്റെ വീഡിയോ എത്തിയത്. അവിടെയിപ്പോള്‍, സച്ചിനെ ട്രോളാന്‍ നോക്കിയ ഐസിസിക്ക് സച്ചിന്‍ നല്‍കിയ കിടിലന്‍ മറുപടിയാണ് സംസാര വിഷയം. 

കുട്ടിക്കാലം ഓര്‍മയിലേക്കെത്തുന്നു എന്ന പറഞ്ഞാണ് നെറ്റ്‌സില്‍ കാംബ്ലിക്ക് വേണ്ടി സച്ചിന്‍ പന്തെറിഞ്ഞത്. പക്ഷേ ക്രീസ് ലൈനിന് പുറത്ത് വന്നായിരുന്നു സച്ചിന്റെ ഡെലിവറി. ഇത് കണ്ട ഐസിസി പിന്നാലെ കൂടി. അത് നോബോള്‍ ആണെന്ന് പറഞ്ഞാണ് ഐസിസി എത്തിയത്. അതിനൊപ്പം നോബോള്‍ വിധിക്കുന്ന അമ്പയര്‍ സ്റ്റീവ് ബക്‌നറിന്റെ ഫോട്ടോയും ഐസിസിയെ ഒപ്പം ചേര്‍ത്തിരുന്നു. 

തന്റെ വിവാദ പുറത്താവലുകളില്‍ പങ്കുള്ള ബക്‌നറിനെ കുത്തിയാണ് സച്ചിന്‍ തിരിച്ചടിച്ചത്. ഇത്തവണയെങ്കിലും ഞാന്‍ ബാറ്റ് ചെയ്യുകയല്ല, ബൗള്‍ ചെയ്യുകയാണ് എന്ന ആശ്വാസമുണ്ട്. അമ്പയറുടെ തീരുമാനമാണ് അവസാനത്തേത് എന്നും തമാശരൂപേണ സച്ചിന്‍ എഴുതുന്നു.