​ഗോളടിച്ച് വിട പറഞ്ഞ് റോബനും റിബറിയും; രാജകീയം ബയേൺ; ജർമനിയിൽ തുടർച്ചയായ ഏഴാം കിരീട നേട്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 09:40 PM  |  

Last Updated: 18th May 2019 09:40 PM  |   A+A-   |  

D628fCgXkAMAp-q

 

മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലീ​ഗ കിരീടം തുടർച്ചയായി ഏഴാം തവണയും ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. കിരീട നിർണയം അവസാന മത്സരം വരെ നീട്ടേണ്ടി വന്നെങ്കിലും എയ്ന്റർട്ട് ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് ബയേൺ തകർത്തെറിഞ്ഞത്. ചാമ്പ്യൻ പട്ടത്തിനായി ശക്തമായ വെല്ലുവിളിയുമായി നിന്ന ബൊറൂസിയ ഡോർട്മുണ്ട് അവസാന മത്സരം വിജയിച്ചെങ്കിലും രണ്ട് പോയിന്റ് വ്യത്യാസത്തിൽ ബയേൺ കിരീടമുറപ്പാക്കുകയായിരുന്നു. 

ബയേണ്‍ ജേഴ്സിയില്‍ അവസാന മത്സരത്തിനിറങ്ങിയ വെറ്ററൻ താരങ്ങളുമായ ഫ്രാങ്ക് റിബറിയും ആര്യന്‍ റോബനും ഗോള്‍ നേടി മത്സരം അവിസ്മരണിയമാക്കി ബവേറിയന്‍സിനോട് വിട പറഞ്ഞു.  കിങ്‌സ്‌ലി കോമന്‍ നാലാം മിനുട്ടില്‍ വല ചലിപ്പിച്ച് ബയേണിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. രണ്ടാം പകുതിയില്‍ 50ാം മിനുട്ടില്‍ ഗോള്‍ നടക്കി ഫ്രാങ്ക്ഫര്‍ട് ഗോള്‍ നടക്കി സമനില പിടിച്ചു. എന്നാല്‍ 53ാം മിനുട്ടില്‍ ഡേവിഡ് അലാബ, 58ാം മിനുട്ടില്‍ റെനാറ്റോ സാഞ്ചസ്, 72ാം മിനുട്ടില്‍ ഫ്രാങ്ക് റിബറിയും 78ല്‍ റോബനും ഗോള്‍ നേടി വിജയവും കിരീട നേട്ടവും പൂര്‍ത്തിയാക്കി. 

ബയേണിന്റെ തുടർച്ചയായ ഏഴാം ബുണ്ടസ് കിരീടമാണ് ഇത്തവണത്തേത്. 2013ൽ തുടങ്ങിയ തുടർ കിരീട വേട്ട 2019ലും അവർ തുടരുന്നു. ടീമിന്റെ 29ാം കിരീടം കൂടിയാണിത്.