കിടിലന്‍ ബാക്‌സൈഡ് ഗോള്‍ കണ്ടിട്ടുണ്ടോ? വമ്പന്‍ ലീഗിലൊന്നുമല്ല, ഈ ഹൈസ്‌കൂള്‍ ഫുട്‌ബോളര്‍ കാണിച്ച് തരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2019 05:45 PM  |  

Last Updated: 24th May 2019 05:45 PM  |   A+A-   |  

HIGHSCHOOL

അത് എന്തൊരു ഷോട്ടാണ്? അതും പുറം തിരിഞ്ഞു നിന്ന്...  വമ്പന്‍ ലീഗുകളിലൊന്നുമല്ല. ഹൈസ്‌കൂള്‍ ലീഗിലാണ് തകര്‍പ്പന്‍ വണ്ടര്‍ ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കില്‍  ഉയര്‍ന്നെത്തിയ പന്ത് തിരിഞ്ഞ് നിന്ന് അടിച്ച് ഗോള്‍ വലയില്‍ കയറ്റി. അമേരിക്കയില്‍ ലോവാസ് ഹൈസ്‌കൂള്‍ അത്‌ലറ്റിക് അസോസിയേഷന്‍ ടോപ് ലീഗിലാണ് ബാക്ക്‌സൈഡ് ഗോള്‍ പിറന്നത്. 

കലെബ് ഡോക്തറിന്റെ ഈ ഗോളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ഗോള്‍ ഓഫ് ദി ഇയര്‍ എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകനായ ട്രവിസ് ചിന്‍ അത് ഷെയര്‍ ചെയ്തതോടെയാണ് ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്. 

ഫുട്‌ബോള്‍ ലോകം ഇതിന് മുന്‍പും ബാക്‌സൈഡ് ഗോള്‍ കണ്ടിട്ടുണ്ട്. ബുണ്ടസ് ലിഗയില്‍ ഹനോവറും ലാസിയോയും തമ്മിലുള്ള മത്സരത്തില്‍ മാഴ്‌സെലോ ബാക്ക്‌സൈഡ് ഗോള്‍ അടിച്ചിരുന്നു. തന്റെ ടീം രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഡിഫന്ററായ മാഴ്‌സെലോയുടെ ആ വണ്ടര്‍ ഗോള്‍ വന്നത്.