ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും വിജയ് ശങ്കറും, ജാദവും കളിക്കുന്നില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 02:44 PM  |  

Last Updated: 25th May 2019 03:08 PM  |   A+A-   |  

warmupcd

ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ടേസ് ജയിച്ച ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഓവലില്‍ ബാറ്റിങ്ങിനെ തുണയ്ക്കുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത്. എന്നാല്‍ പിച്ചിലെ പച്ചപ്പുല്ലിന്റെ സാന്നിധ്യം ബൗളര്‍മാര്‍ക്ക് സാധ്യത നല്‍കുന്നു. 

സന്നാഹ മത്സരത്തിന്റെ തലേദിവസം നെറ്റ്‌സില്‍ പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിജയ് ശങ്കര്‍ ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങുന്നില്ല. കേദാര്‍ ജാദവ് പരിക്കിന്റെ പിടിയില്‍ നിന്നും മുക്തമായിട്ടില്ലാത്തതിനാല്‍ രണ്ട് മധ്യനിര ബാറ്റ്‌സ്മാന്മാരില്ലാതെയാണ് ഇന്ത്യ സന്നാഹ മത്സരത്തിന് ഇറങ്ങുന്നത്. ഐപിഎല്ലിന് ഇടയിലാണ് ജാദവിന് പരിക്കേറ്റത്. വിജയ് ശങ്കറിന് പരിക്കേറ്റതോടെ കെ.എല്‍.രാഹുലിനെ നാലാമനായി ഇറക്കിയേക്കും എന്നാണ് സൂചന.