ശ്രദ്ധ കളയാനുള്ള എല്ലാം ഹര്‍ദിക്കിന് മുന്നിലുണ്ടായി, എന്നിട്ടും ഹര്‍ദിക് കൂടുതല്‍ പക്വത നേടി; പ്രശംസയുമായി ജോണ്ടി റോഡ്‌സ്‌

തനിക്ക് പകരം സഹോദരനെ സെലക്ട് ചെയ്തതിനോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പരീക്ഷണം എന്ന് അന്ന് ഞാന്‍ ഹര്‍ദിക്കിനോട് പറഞ്ഞിരുന്നു
ശ്രദ്ധ കളയാനുള്ള എല്ലാം ഹര്‍ദിക്കിന് മുന്നിലുണ്ടായി, എന്നിട്ടും ഹര്‍ദിക് കൂടുതല്‍ പക്വത നേടി; പ്രശംസയുമായി ജോണ്ടി റോഡ്‌സ്‌

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ചിന്താഗതിയില്‍ ആദ്യം ആശങ്ക തോന്നിയിരുന്നതായി സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്‌സ്. എന്നാല്‍ ഒരുപാട് പക്വത കൈവരിക്കാന്‍ പിന്നീടങ്ങോട്ട് ഹര്‍ദിക്കിന് സാധിച്ചെന്ന് ജോണ്ടി റോഡ്‌സ് പറയുന്നു. 

ക്രുനാലിന് മുംബൈ ഇന്ത്യന്‍സില്‍ കൂടുതല്‍ സാധ്യത വരികയും ഹര്‍ദിക്കിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. തനിക്ക് പകരം സഹോദരനെ സെലക്ട് ചെയ്തതിനോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പരീക്ഷണം എന്ന് അന്ന് ഞാന്‍ ഹര്‍ദിക്കിനോട് പറഞ്ഞിരുന്നു. കിടിലന്‍ ബൗണ്‍സര്‍ എറിയുന്നതോ, സിക്‌സിലൂടെ കളി ഫിനിഷ് ചെയ്യുന്നതിലോ അല്ല കാര്യം. നിനക്ക് പകരം സഹോദരന്‍ ടീമിലേക്ക് ഇടം നേടിയതിന് ശേഷം തിരിച്ചടിക്കാന്‍ നിനക്ക് എങ്ങനെ സാധിക്കുന്നു എന്നതിലാണ് കാര്യം. ഹര്‍ദിക് ആ സമയം നന്നായി തന്നെ കൈകാര്യം ചെയ്‌തെന്ന് ജോണ്ടി റോഡ്‌സ് പറയുന്നു. 

ഫീല്‍ഡിങ് കോച്ച് എന്ന നിലയില്‍ ഹര്‍ദിക്കിന്റെ ശ്രദ്ധ എന്തിലേക്കാണ് എന്നത് എന്നെ ആശങ്കപ്പെടുത്തിയിരുന്നു. ശ്രദ്ധ കളയാവുന്ന നിരവധി കാര്യങ്ങള്‍ പാണ്ഡ്യയ്ക്ക് മുന്നിലുണ്ടായി. പക്ഷേ ഹര്‍ദിക് നന്നായി ശ്രദ്ധ കൊടുത്തു. നല്ല കുടുംബത്തില്‍ നിന്നുമുള്ള നല്ല കുട്ടിയാണ് ഹര്‍ദിക്. കളിക്കാരന്‍ എന്ന നിലയില്‍ ഹര്‍ദിക് ഒരുപാട് മെച്ചപ്പെട്ടു. ഓള്‍ റൗണ്ടര്‍ എന്ന ടാഗ് ലൈനിന് വേണ്ട എല്ലാം ഹര്‍ദിക് കൈവരിച്ചുവെന്നും ജോണ്ടി റോഡ്‌സ് ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com