റേസ് 4ല്‍ കേദാര്‍ ജാദവ്? ആരാധകരെ ആശയക്കുഴപ്പത്തിലാക്കി രോഹിത്, സംഭവം ടീമിനൊപ്പമുള്ള യാത്രയ്ക്കിടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2019 10:38 AM  |  

Last Updated: 27th May 2019 10:38 AM  |   A+A-   |  

rohitjadddu

ലോകകപ്പിലെ ആദ്യ സന്നാഹ മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും അത് തങ്ങളെ വല്ലാതെ ഉലച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതികരണങ്ങള്‍. അതിനിടയില്‍ ലണ്ടനില്‍ നിന്നും കാര്‍ഡിഫിലേക്കുള്ള യാത്രയ്ക്കിടയില്‍ അപ്‌ഡേറ്റ്‌സ് ഫോട്ടോസായും വീഡിയോയായും താരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. അതില്‍, രവീന്ദ്ര ജഡേജയ്ക്കും, കേദാര്‍ ജാദവിനും ഒപ്പമുള്ള രോഹിത് ശര്‍മയുടെ വീഡിയോയാണ് ആരാധകരെ കൂടുതല്‍ കൗതുകത്തിലാക്കുന്നത്. 

ബ്രിട്ടീഷ് ഗ്രാമപ്രദേശത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് രോഹിത് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ജഡേജയുടെ കീവിസിനെതിരായ ബാറ്റിങ്ങിനെ രോഹിത് പ്രശംസിക്കുന്നു. കേദാര്‍ ജാദവിലേക്ക് എത്തുമ്പോഴുള്ള രോഹിത്തിന്റെ ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാര വിഷയം. ജഡേജയ്ക്ക് 
അടുത്ത് നമ്മുടെ പുതിയ റേസ് 4 നടന്‍ ഇരിക്കുന്നുവെന്നാണ് ജാദവിനെ ചൂണ്ടി രോഹിത് ശര്‍മ പറഞ്ഞത്. റേസ് 4ല്‍ നിനക്ക് അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചുവെന്നറിഞ്ഞുവെന്ന് രോഹിത് പറയുന്നു. 

എന്നാല്‍, അന്തിമ തീരുമാനമായിട്ടില്ല, അടുത്ത് തന്നെ നിങ്ങള്‍ക്ക് സര്‍പ്രൈസ് ലഭിക്കുമെന്ന് പറഞ്ഞ് ജാദവ് സസ്‌പെന്‍സ് ഒന്നുകൂടി കൂട്ടി. അതിനായി കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. യാത്രയ്ക്കിടയിലെ തമാശ മാത്രമാണോ അത്, അല്ലെങ്കില്‍ ശരിക്കും ജാദവിന് റേസ് 4ല്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rohit Sharma (@rohitsharma45) on