ടീമിലെ ഏറ്റവും മോശം ഡാന്‍സര്‍? സ്വന്തം പേര് ഗൂഗിളില്‍ തിരയുന്ന താരം? രോഹിത് ശര്‍മ എല്ലാം വെളിപ്പെടുത്തുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 11:30 AM  |  

Last Updated: 28th May 2019 11:30 AM  |   A+A-   |  

18dhoni-pandya-kohli

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കിടയില്‍ ആരാധകര്‍ എന്നും അറിയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ടാവും. അത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ചോദിക്കുകയാണ് ഐസിസി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളില്‍ പലരുടേയും സ്വഭാവം രോഹിത്തിന്റെ ഈ ഉത്തരങ്ങളില്‍ നിന്നും വായിച്ചെടുക്കാം. 

ടീമിലെ ഏറ്റവും മോശം ഡാന്‍സര്‍ ആരെന്ന ചോദ്യത്തിന് ഹര്‍ദിക് പാണ്ഡ്യയെന്നാണ് രോഹിത്ത് മറുപടി നല്‍കുന്നത്. എപ്പോഴും സെല്‍ഫിയെടുത്ത് നടക്കുന്ന താരവും ഹര്‍ദിക് തന്നെ. അവിടം കൊണ്ടും ഹര്‍ദിക്കിന്റെ പേര് നിന്നില്ല. എപ്പോഴും സ്വന്തം പേര് ഗൂഗിള്‍ ചെയ്ത് നോക്കുന്ന താരം ഏതെന്ന ചോദ്യത്തിനും ഹര്‍ദിക് എന്ന് തന്നെയാണ് രോഹിത്ത് മറുപടി നല്‍കിയത്. 

ഓപ്പണിങ്ങില്‍ ലോകോത്തര കൂട്ടുകെട്ടാണെങ്കിലും ശിഖര്‍ ധവാനെ സഹമുറിയനാക്കാന്‍ കൊള്ളില്ലെന്നാണ് രോഹിത് പറയുന്നത്. രാവിലെ ഉറക്കമുണരുന്നതില്‍ അസ്വസ്ഥനാവുന്ന താരം ഏതെന്ന ചോദ്യത്തിന് അത് താന്‍ തന്നെയാണെന്നും രോഹിത് തുറന്ന് സമ്മതിക്കുന്നു. ടീം ബസില്‍ വൈകിയെത്തുന്ന കാര്യത്തില്‍ ക്രിക്കറ്റ് കളിക്കാരല്ല, മറിച്ച് ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറാണ് കുറ്റക്കാരനെന്നും രോഹിത് വെളിപ്പെടുത്തുന്നു. കായികം