മേഴ്സി കുട്ടൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 10:23 PM  |  

Last Updated: 28th May 2019 10:23 PM  |   A+A-   |  

 

തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഒളിമ്പ്യൻ മേഴ്സി കുട്ടനെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ ആണ് വൈസ് പ്രസിഡന്റായിരുന്ന മേഴ്സി കുട്ടനെ പ്രസിഡന്റാക്കിയുള്ള നിയമനം വൈകിയത്. 

16 തവണ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് മേഴ്സി കുട്ടൻ. ലോങ്ജമ്പിൽ ആറ് മീറ്റർ പിന്നിട്ട ആദ്യ വനിതയെന്ന നേട്ടവും സ്വന്തമാക്കി. സോൾ ഒളിമ്പിക്സിലാണ് മേഴ്സി ഇന്ത്യൻ കുപ്പായമണിഞ്ഞിറങ്ങിയത്. 1982 ലെ ഏഷ്യൻ ​ഗെയിംസിൽ അവർ ഇന്ത്യയ്ക്കായി വെള്ളിയും നേടി.  

സ്പോർട്സ് ഓഫീസറായിരുന്ന അവർ എറണാകുളത്ത് മേഴ്സി കുട്ടൻ അക്കാദമി നേരത്തേ സ്ഥാപിച്ചിരുന്നു. 10 വർഷം കൊണ്ട് ഒൻപത് താരങ്ങളെയാണ് അവർ ഇന്ത്യൻ കായിക രം​ഗത്തിന് സംഭാവന ചെയ്തത്.