2003 ലോകകപ്പില്‍ നായകനും കോച്ചും, ഇപ്പോള്‍ കമന്ററി ബോക്‌സില്‍ ഒരുമിച്ച്, അവിടേയും കൊമ്പുകോര്‍ക്കലിന് കുറവില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2019 08:38 AM  |  

Last Updated: 29th May 2019 08:38 AM  |   A+A-   |  

gangulyjohnwright

ഒത്തുകളി വിവാദത്തില്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആടിയുലഞ്ഞിരുന്ന സമയം. ദുര്‍ബലാവസ്ഥയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് പിടിച്ചു കയറ്റാന്‍ ശക്തനായൊരു നായകനെ വേണമായിരുന്നു ആ സമയം. നായകത്വം സൗരവ് ഗാംഗുലിയിലേക്കെത്തി. ജയിക്കാന്‍ ഇന്ത്യയെ ശീലിപ്പിച്ച് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനായി ഗാംഗുലി പടിയിറങ്ങി. നായകനായുള്ള ഗാംഗുലിയുടെ വളര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്നു ജോണ്‍ റൈറ്റ് എന്ന പരിശീലകന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരേയും ഒരുമിച്ച് കമന്ററി ബോക്‌സില്‍ കണ്ടതോടെ ക്രിക്കറ്റ് പ്രേമികളുടെ നൊസ്റ്റാള്‍ജിയയാണ് ഉണരുന്നത്. 

കമന്ററി ബോക്‌സില്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോഴും ആരാധകര്‍ക്ക് ആസ്വദിക്കാനുള്ള വക തന്നെയാണ് ഇവര്‍ ഒരുക്കിവെച്ചത്. വാക്കുകളിലൂടെ ഇരുവരും കൊമ്പുകോര്‍ത്തു. ഞാന്‍ നായകനായിരിക്കുമ്പോള്‍ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് ജോണ്‍ റൈറ്റാണ്. അനുസരണയുള്ള വിദ്യാര്‍ഥിയെ പോലെ ഞാന്‍ അതെല്ലാം അനുസരിച്ചു എന്നാണ് കമന്ററി ബോക്‌സിലിരുന്ന ഗാംഗുലി പറഞ്ഞത്. 

അത് സമ്മതിച്ച് കൊടുക്കാന്‍ റൈറ്റ് തയ്യാറായില്ല. എന്നാല്‍ എന്റെ ഓര്‍മ ശക്തി പോയിട്ടുണ്ടാവും. കാരണം, എല്ലാ തീരുമാനവും എടുത്തിരുന്നത് നീയാണ്. ഞാന്‍ അവിടെ എവിടെയെങ്കിലും ഇരുന്ന് സമയം കളഞ്ഞിരുന്നു, റൈറ്റ് ഗാംഗുലിയെ കളിയാക്കി പറഞ്ഞു...ഇന്ത്യയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച നായകനും പരിശീലകനും ഒരുമിച്ച് കമന്ററി ബോക്‌സിലെത്തിയത് ആരാധകരും ആഘോഷിച്ചു...