യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ചെല്‍സി ; ഇരട്ട ഗോളുമായി ഈഡന്‍ ഹസാഡ്, ആഴ്‌സണലിനെ തകര്‍ത്തത് നാല് ഗോളുകള്‍ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2019 03:12 AM  |  

Last Updated: 30th May 2019 03:12 AM  |   A+A-   |  

 

ബകു: യൂറോപ്പ ലീഗ് കിരീടം ഒടുവില്‍ ചെല്‍സിക്ക്. ആഴ്‌സണലിനെ 4-1 നാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ക്ലബ്ബിലെ അവസാന മത്സരം അവിസ്മരണീയമാക്കി ഈഡന്‍ ഹസാഡ് നേടിയ രണ്ട് ഗോളാണ് ടീമിന് കൃത്യമായ മുന്‍തൂക്കം നല്‍കിയത്. പെദ്രോയും ഒലിവറും ഓരോ ഗോള്‍ വീതവും നേടി. 

ആഴ്‌സണലിനെ ഫൈനലില്‍ തറപറ്റിച്ചതോടെ അടുത്ത സീസണ്‍ ചാമ്പ്യന്‍സ് ലീഗ് ക്ലബ്ബിന് കളിക്കാം. അതിവിദഗ്ധരായ ഔബമെയാങ്- ലകാസെറ്റെ  കൂട്ടുകെട്ട് ചെല്‍സി തകര്‍ത്തതോടെയാണ് ആഴ്‌സണലിന്റെ നില തെറ്റിയത്. ഇന്ത്യന്‍ സമയം രാത്രി 12.30 നായിരുന്നു അസര്‍ബൈജാിലെ ബകുവില്‍ മത്സരം നടന്നത്.