ഈര്‍പ്പം നിറയുമ്പോള്‍ പന്ത് മാറ്റുക; മഞ്ഞില്‍ ഊന്നി നെറ്റിചുളിച്ച സച്ചിന് മറുപടി

നമ്മള്‍ ഇവിടെ രാത്രി കളിക്കുകയാണ്. പന്തില്‍ ഈര്‍പ്പം നിറഞ്ഞാല്‍ ആ പന്ത് മാറ്റുക. അത്രയ്ക്ക് ലളിതമാണ് ഈ പ്രശ്‌നം
ഈര്‍പ്പം നിറയുമ്പോള്‍ പന്ത് മാറ്റുക; മഞ്ഞില്‍ ഊന്നി നെറ്റിചുളിച്ച സച്ചിന് മറുപടി

ഡേ നൈറ്റ് ടെസ്റ്റ് നടത്തുമ്പോള്‍ മഞ്ഞ് വീഴ്ച കളിയെ ഒരുവിധത്തിലും സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം എന്ന മുന്നറിയിപ്പാണ് ബിസിസിഐയ്ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയത്. ഡേ നൈറ്റ് ടെസ്റ്റിനോട് നെറ്റി ചുളിച്ച് സച്ചിന്‍ നടത്തിയ പ്രതികരണത്തിന് ഇപ്പോള്‍ മറുപടി നല്‍കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സന്‍. 

മഞ്ഞു വീഴ്ച എന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. അതില്‍ സംശയമില്ല. പന്തില്‍ നനവ് നിറഞ്ഞാല്‍ ആ പന്ത് മാറ്റുക. അങ്ങനെ പ്രശ്‌നം പരിഹരിക്കാം എന്നാണ് ഡീന്‍ ജോണ്‍സന്‍ പറയുന്നത്. ക്രിക്കറ്റ് നിയമങ്ങള്‍ മാറി കഴിഞ്ഞു. ബ്രാഡ്മാന്റെ സമയത്ത് ടീം 200 റണ്‍സ് സ്‌കോര്‍ ചെയ്ത് കഴിഞ്ഞാല്‍ പുതിയ പന്ത് എടുക്കും എന്നായിരുന്നു. നമ്മള്‍ ഇവിടെ രാത്രി കളിക്കുകയാണ്. പന്തില്‍ ഈര്‍പ്പം നിറഞ്ഞാല്‍ ആ പന്ത് മാറ്റുക. അത്രയ്ക്ക് ലളിതമാണ് ഈ പ്രശ്‌നം എന്നും അദ്ദേഹം പറഞ്ഞു. 

രാത്രി പകല്‍ ടെസ്റ്റ് നല്ല നീക്കമാണെങ്കിലും കൊല്‍ക്കത്തയിലെ മഞ്ഞുവീഴ്ച കളിയെ ബാധിക്കും എന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. മഞ്ഞുവീഴ്ചയില്‍ സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും ഒരേപോലെ ബുദ്ധിമുട്ട് നേരിടുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരിശോധിക്കണം എന്ന് ബിസസിഐയോട് സച്ചിന്‍ ആവശ്യപ്പെടുകയുമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com