അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ വൈറല്‍; വീഡിയോ ചോര്‍ത്തിയത് താനല്ലെന്ന് പാക് ടിക് ടോക് താരം

ആദ്യം സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും, പിന്നാലെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നുമാണ് ട്വീറ്റ് ഷെയര്‍ ചെയ്ത് ആരാധകര്‍ പറയുന്നത്
അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ വൈറല്‍; വീഡിയോ ചോര്‍ത്തിയത് താനല്ലെന്ന് പാക് ടിക് ടോക് താരം

ലാഹോര്‍: പാകിസ്ഥാന്റെ ടിക് ടോക് താരം ഹരീം ഷായുടെ പേര് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കിടന്ന് കറങ്ങുന്നുണ്ട്. ഹരീം ഷായുടെ പേരിനൊപ്പം പാക് ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദിയുടെ പേരും. ഷഹീന്‍ അഫ്രീദിയുടെ സ്വകാര്യ വീഡിയോയാണ് വിഷയം. 

ഹരീമിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്ന അവകാശപ്പെട്ട അക്കൗണ്ടില്‍ നിന്നാണ് ഷഹീന്‍ അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നത്. എന്നാല്‍ ഇത് തന്റെ ട്വിറ്റര്‍ അക്കൗണ്ട് അല്ലെന്നാണ് ഷഹീന്‍ ഇപ്പോള്‍ പറയുന്നത്. എഴുപത്തിയാറായിരത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ട് ആണ് ഇത്. 

തനിക്ക് ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലും മാത്രമേ അക്കൗണ്ട് ഉള്ളെന്നാണ് ഹരീം ഷാ പറയുന്നത്. ഹരീമിന്റെ വിശദീകരണം വന്നതിന് പിന്നാലെ ആ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. പക്ഷേ അപ്പോഴേക്കും ഷഹീന്‍ അഫ്രീദിയുടെ വീഡിയോ ആരാധകര്‍ കൈക്കലാക്കിയിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. വീഡിയോ കോളിന് ഇടയില്‍ ഷഹീന്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. വീഡിയോ കോളില്‍ ആദ്യം സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും, പിന്നാലെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നുമാണ് ട്വീറ്റ് ഷെയര്‍ ചെയ്ത് ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com