സെഞ്ചുറിക്ക് തൊട്ടരികെ പുറത്ത്; കൈകൂപ്പി തൊഴുത് ബൗളര്‍, (വീഡിയോ)

വിക്കറ്റ് എടുത്തശേഷം പുറത്തായ ബാറ്റ്‌സ്മാനെ കൈകൂപ്പി തൊഴുന്ന ബൗളറുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
സെഞ്ചുറിക്ക് തൊട്ടരികെ പുറത്ത്; കൈകൂപ്പി തൊഴുത് ബൗളര്‍, (വീഡിയോ)

വിക്കറ്റ് എടുത്തശേഷം പുറത്തായ ബാറ്റ്‌സ്മാനെ കൈകൂപ്പി തൊഴുന്ന ബൗളറുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ സൂപ്പര്‍താരം ഫവാദ് ആലത്തെ പുറത്താക്കിയ പതിനാറുകാരന്‍ നസീം ഷായാണ് ബാറ്റ്‌സ്മാനു നേരെ കൈകൂപ്പി ഖേദം പ്രകടിപ്പിച്ചത്. പുറത്താകുമ്പോള്‍ സെഞ്ചുറിക്ക് എട്ടു റണ്‍സ് അകലെയായിരുന്നു ഫവാദ് ആലം.

പാകിസ്ഥാനിലെ പ്രമുഖ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഖായിദി അസം ട്രോഫിക്കിടെയാണ് സംഭവം. ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ പഞ്ചാബിന്റെ താരമാണ് നസീം ഷാ. ഫവാദ് ആലം സിന്ധ് താരവും. സിന്ധ് ഇന്നിങ്‌സില്‍ ടോപ് സ്‌കോററായ ആലം സെഞ്ചുറിക്ക് എട്ടു റണ്‍സ് അകലെ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനു ക്യാച്ചു നല്‍കിയാണ് പുറത്തായത്. താരം പവലിയനിലേക്കു നടക്കവെ അടുത്തെത്തിയ നസീം ഷാ കൈകൂപ്പുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പ്രധാന ബൗളര്‍മാരില്‍ ഒരാളാണ് ഈ പതിനാറുകാരന്‍. നസീം ഷാ പുറത്താക്കിയ ഫവാദ് ആലവും അത്ര നിസാരക്കാരനല്ല. പാക് ജഴ്‌സിയില്‍ അത്ര പരിചിതനല്ലെങ്കിലും പാക് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍താരമാണ് ഫവാദ് ആലം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com