ഗ്രൗണ്ടില്‍ പിള്ളേരുടെ ഗംഭീര കളി, പിന്നാലെ കോച്ചിന് സസ്‌പെന്‍ഷന്‍; കായിക ലോകത്ത് ഞെട്ടല്‍ 

റോബിന്റെ ടീം നേടിയെടുത്ത പോയിന്റ് ഗേള്‍ക്കണ്ടേ?...61...എതിര്‍ ടീം നേടിയത് 13 പോയിന്റും
ഗ്രൗണ്ടില്‍ പിള്ളേരുടെ ഗംഭീര കളി, പിന്നാലെ കോച്ചിന് സസ്‌പെന്‍ഷന്‍; കായിക ലോകത്ത് ഞെട്ടല്‍ 

വാഷിങ്ടണ്‍: യുഎസ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു. കോച്ചിനെ പുറത്താക്കാനുള്ള കാരണമാണ് കൗതുകം നിറയ്ക്കുന്നത്. തന്റെ ടീം പരിധിയില്‍ അധികം പോയിന്റ് നേടിയെന്ന കാരണം പറഞ്ഞാണ് കോച്ചിനെ അവര്‍ സസ്‌പെന്‍ഡ് ചെയ്തത്...

യുഎസിലെ ലോങ് ഐലന്റിലെ പ്ലെയ്ന്‍എഡ്ജ് ഹൈസ്‌കൂള്‍ കോച്ച് റോബ് ഷവറെയാണ് പുറത്താക്കിയത്. റോബിന്റെ ടീം നേടിയെടുത്ത പോയിന്റ് ഗേള്‍ക്കണ്ടേ?...61...എതിര്‍ ടീം നേടിയത് 13 പോയിന്റും. സ്‌കോര്‍ പൊളിസി പ്രകാരം 61 പോയിന്റ് എന്നത് പരിധി വിടുന്നതാണെന്ന് കാണിച്ചാണ് പരിശീലകനെതിരെ നടപടി എടുത്തത്. 

ഒക്ടോബര്‍ 25ന് നടന്ന മത്സരത്തിലാണ് റോബിന്റെ ടീം പോയിന്റ് വാരിക്കൂട്ടിയത്. തങ്ങളുടെ ടീം 42 പോയിന്റില്‍ കൂടുതല്‍ കടന്നാല്‍ പരിശീലകന്‍ വിജയ മാര്‍ജിനെ കുറിച്ച് ഒരു സമിതിക്ക് വിശദീകരണം നല്‍കണം. കളിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഇത്. 

ഇതുപോലൊരു വിചിത്ര നിയമത്തിന്റെ പേരില്‍ ആദ്യമായി ശിക്ഷാനടപടി ഏറ്റുവാങ്ങുന്ന പരിശീലകനായി റോബ്. വേണ്ട ലീഡ് ഉണ്ടായിട്ടും താരങ്ങളെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാതെ കളി തുടര്‍ന്നതിനെതിരെയാണ് നടപടി സ്വീകരിച്ചത് എന്ന് ലോപിസോഡ് സ്‌കോര്‍ കമ്മിറ്റി നിലപാടെടുക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com