17 പന്തില്‍ രാഹുല്‍ നേടിയത് 15, ധവാന്‍ 42 പന്തില്‍ നിന്ന് 41; ധവാന്റെ തല മാത്രം വെട്ടാന്‍ നില്‍ക്കുന്നതിന്റെ കാരണം?

41 റണ്‍സ് എടുത്ത് ധവാന്‍ അവിടെ ഇന്ത്യയുടെ ടോപ് സ്‌കോററായി എങ്കിലും ഒരു ബോളില്‍ ഒരു റണ്‍ എന്ന വിധം പോലും പിന്തുടരാന്‍ ധവാനായില്
17 പന്തില്‍ രാഹുല്‍ നേടിയത് 15, ധവാന്‍ 42 പന്തില്‍ നിന്ന് 41; ധവാന്റെ തല മാത്രം വെട്ടാന്‍ നില്‍ക്കുന്നതിന്റെ കാരണം?

ബംഗ്ലാദേശിനെതിരെ രണ്ടാം ട്വന്റി20ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം ശിഖര്‍ ധവാനിലാവും. തന്റെ ശൈലിയില്‍ താളം കണ്ടെത്തി ധവാന് കളിക്കാനായില്ലെങ്കില്‍ ട്വന്റി20 ലോകകപ്പില്‍ ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം മറ്റൊരു താരത്തെ പരീക്ഷിക്കണം എന്ന മുറവിളി ശക്തമാവും.

ഡല്‍ഹിയില്‍ 15 റണ്‍സ് എടുക്കാന്‍ കെ എല്‍ രാഹുലിന് വേണ്ടിവന്നത് 17 ഡെലിവറിയാണ്. 41 റണ്‍സ് എടുത്ത് ധവാന്‍ അവിടെ ഇന്ത്യയുടെ ടോപ് സ്‌കോററായി എങ്കിലും ഒരു ബോളില്‍ ഒരു റണ്‍ എന്ന വിധം പോലും പിന്തുടരാന്‍ ധവാനായില്ല. ടെസ്റ്റില്‍ തങ്ങളുടെ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെട്ട രാഹുലും ധവാനും, ട്വന്റി20യില്‍ തങ്ങളുടെ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതാണ് സ്‌കോറിങ്ങിന്റെ വേഗം കുറയുന്നതിന് പിന്നിലെന്ന് വ്യക്തം.

പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ രാഹുലും ധവാനും ഇങ്ങനെ കളിക്കുമ്പോള്‍ ധവാനാണ് കൂടുതല്‍ ആശങ്ക നല്‍കുന്നത്. 2016 ട്വന്റി20 ലോകകപ്പിന് ശേഷം പവര്‍പ്ലേകളില്‍ ഇന്ത്യയുടെ റണ്‍റേറ്റ് 8 റണ്‍സ് പെര്‍ ഓവര്‍ എന്നതാണ്. 2019ല്‍ 10 കളിയില്‍ നിന്ന് ധവാന്‍ സ്‌കോര്‍ ചെയ്തത് 222 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 109.35. ഈ വര്‍ഷം ഒരു വട്ടം പോലും അര്‍ധശതകം പിന്നിട്ടിട്ടില്ല.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗളൂരുവില്‍ 24 പന്തില്‍ നിന്നാണ് ധവാന്‍ 14 റണ്‍സ് നേടിയത്. പരിക്കിനെ ശേഷം വരുമ്പോള്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്ന ആനുകൂല്യം ഇനിയും ധവാന് ലഭിച്ചേക്കില്ല. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ തകര്‍ത്തു കളിച്ചില്ലെങ്കില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാവില്ലെന്ന് ഉറപ്പ്. അങ്ങനെ വരുമ്പോള്‍ ഓപ്പണിങ്ങിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ സഞ്ജുവുമുണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com