ഉയരം 8 അടി 2 ഇഞ്ച്, അഫ്ഗാന്‍ ക്രിക്കറ്റ് ആരാധകനാണ്; തങ്ങാന്‍ ഇടം നല്‍കാതെ പ്രദേശവാസികളുടെ ക്രൂരത

ഉയരക്കൂടുതലും, രൂപവുമാണ് ഷേര്‍ ഖാന് മുറി നിഷേധിക്കാന്‍ കാരണം. മൂന്ന് ദിവസമായി ലഖ്‌നൗവില്‍ താമസിക്കാന്‍ മുറി തേടി അലയുകയാണ്
ഉയരം 8 അടി 2 ഇഞ്ച്, അഫ്ഗാന്‍ ക്രിക്കറ്റ് ആരാധകനാണ്; തങ്ങാന്‍ ഇടം നല്‍കാതെ പ്രദേശവാസികളുടെ ക്രൂരത

ലഖ്‌നൗ: അഫ്ഗാനിസ്ഥാനും, വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരത്തിന് ആരാധകരുടെ ശ്രദ്ധ വലുതായി പിടിച്ചെടുക്കാനായില്ല. പക്ഷേ അഫ്ഗാനിസ്ഥാന്റെ ഒരു ആരാധകനിലേക്ക് ആരാധകരുടെയെല്ലാം കണ്ണെത്തി. എന്താ കാര്യമെന്നല്ലേ? ഉയരം ലേശം കൂടുതലായിരുന്നു അദ്ദേഹത്തിന്. കൂടുതലെന്ന് പറഞ്ഞാല്‍, എട്ടടി രണ്ട് ഇഞ്ച്...

എല്ലാവരുടേയും ശ്രദ്ധ അഫ്ഗാന്‍ ആരാധകനായ ഷെര്‍ ഖാനിലേക്ക് എത്തുന്നുണ്ട്. പക്ഷേ ലഖ്‌നൗവില്‍ താമസിക്കാന്‍ ഒരു ഇടമില്ലാതെ വലയുകയാണ് ഷേര്‍ ഖാന്‍. ഉയരക്കൂടുതലും, രൂപവുമാണ് ഷേര്‍ ഖാന് മുറി നിഷേധിക്കാന്‍ കാരണം. മൂന്ന് ദിവസമായി ലഖ്‌നൗവില്‍ താമസിക്കാന്‍ മുറി തേടി അലയുകയാണ് അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഈ കടുത്ത ആരാധകന്‍.

മറ്റ് വഴികളൊന്നും ഇല്ലാതെ വന്നപ്പോള്‍ ഷേര്‍ ഖാന്‍ പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടി. ഷേര്‍ ഖാന്റെ രേഖകള്‍ പരിശോധിച്ച പൊലീസ് ഇയാള്‍ക്ക് താമസ സൗകര്യം കണ്ടുപിടിച്ചു നല്‍കി. ഉയരക്കൂടുതല്‍ കാരണം ആളുകളുടെ തുറച്ചു നോട്ടങ്ങള്‍ക്കപ്പുറം ഇനി എന്തെല്ലാം പ്രതിസന്ധികള്‍ നേരിടേണ്ടി വരും എന്ന ആശങ്കയിലാണ് ഷേര്‍ ഖാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com