കോഹ് ലിയും രോഹിത്തും ചേര്‍ന്ന് മെനഞ്ഞ തന്ത്രം ഫലിച്ചു; ആദ്യ വിക്കറ്റ് വീണത് ഇവരുടെ പരീക്ഷണത്തില്‍ 

ഉമേഷ് യാദവിന്റെ ആദ്യ ഓവറില്‍ കോഹ് ലിക്ക് അടുത്തേക്ക് വന്ന് രോഹിത്ത് സംസാരിച്ചതിന് പിന്നാലെ മായങ്കിനെ ഷോര്‍ട്ട് ലെഗിലേക്ക് കൊണ്ടുവന്നു
കോഹ് ലിയും രോഹിത്തും ചേര്‍ന്ന് മെനഞ്ഞ തന്ത്രം ഫലിച്ചു; ആദ്യ വിക്കറ്റ് വീണത് ഇവരുടെ പരീക്ഷണത്തില്‍ 

ഇന്‍ഡോര്‍: ന്യൂബോളില്‍ ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും ചേര്‍ന്നേല്‍പ്പിച്ച പ്രഹരമാണ് ഇന്‍ഡോറില്‍ ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആറ് വീതം റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ രണ്ട് ഓപ്പണര്‍മാരേയും ഉമേഷും ഇഷാന്തും ചേര്‍ന്ന് വീഴ്ത്തി. ഇവിടെ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഉമേഷ് യാദവിനെ സഹായിച്ചത് കോഹ് ലിയും രോഹിത്തും ചേര്‍ന്ന് മെനഞ്ഞ തന്ത്രം. 

ഉമേഷ് യാദവിന്റെ ആദ്യ ഓവറില്‍ കോഹ് ലിക്ക് അടുത്തേക്ക് വന്ന് രോഹിത്ത് സംസാരിച്ചതിന് പിന്നാലെ മായങ്കിനെ ഷോര്‍ട്ട് ലെഗിലേക്ക് കൊണ്ടുവന്നു. പരീക്ഷണ ഓവറായി അത് കടന്നു പോയി. ഉമേഷ് യാദവിന്റെ രണ്ടാമത്തെ ഓവറില്‍ രോഹിത്തിനെ കോഹ് ലി ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡറാക്കി. ഇരുവരുടേയും പരീക്ഷണങ്ങള്‍ ഫലം കണ്ടത് മൂന്നാം ഓവറിലായിരുന്നു. 

വിക്കറ്റ് വീണ ഓവറിലെ മൂന്നാമത്തെ ഡെലിവറിക്ക് മുന്‍പായി രോഹിത്തിനെ സെക്കന്റ് സ്ലിപ്പിലേക്ക് കൊണ്ടുവന്ന മിഡ് വിക്കറ്റ് കോഹ് ലി തുറന്നിട്ടു. പിന്നാലെ വന്ന ഉമേഷ് യാദവിന്റെ ഗുഡ് ലെങ്ത് ഡെലിവറി പ്രതിരോധിക്കാനായിരുന്നു കയെസിന്റെ ശ്രമം. എന്നാല്‍ എഡ്ജ് ചെയ്ത് ഗള്ളിയിലേക്ക് വന്ന പന്ത് രഹാനെയുടെ കൈകളില്‍ സുരക്ഷിതമായി. 

ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സന്ദര്‍ശകരുടെ ഏഴ് വിക്കറ്റുകളാണ് ആദ്യ രണ്ട് സെഷനുകളിലായി വീണത്. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേണ്ടി വന്നത് നാല് ഓവര്‍ മാത്രം. 150 റണ്‍സിന് ബംഗ്ലാദേശ് ഇന്നിങ്‌സിന് തിരശീല വീണു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com