ഓവര്‍ സ്‌റ്റെപ്പ് ചെയ്ത് ബൗളര്‍മാര്‍, കൂസലില്ലാതെ ബാക്ക്ഫൂട്ടില്‍ സച്ചിന്റെ കളി; ആ മഹത്വം 15ാം വയസില്‍ തിരിച്ചറിഞ്ഞെന്ന് ഗാവസ്‌കര്‍

ഇന്ത്യന്‍ ടീമിലേക്ക് സച്ചിന്‍ എത്തിയ സമയമുള്ള ഒരു സംഭവത്തിലൂന്നിയാണ് ഗാവസ്‌കര്‍ അത് പറയുന്നത്
ഓവര്‍ സ്‌റ്റെപ്പ് ചെയ്ത് ബൗളര്‍മാര്‍, കൂസലില്ലാതെ ബാക്ക്ഫൂട്ടില്‍ സച്ചിന്റെ കളി; ആ മഹത്വം 15ാം വയസില്‍ തിരിച്ചറിഞ്ഞെന്ന് ഗാവസ്‌കര്‍

30 വര്‍ഷം മുന്‍പുള്ള നവംബര്‍ 15. ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടി കീഴടക്കാനുള്ള യാത്ര സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരംഭിച്ചത് ഈ ദിവസമാണ്. 1989ല്‍ കറാച്ചിയില്‍ പാകിസ്ഥാനെതിരെ കളിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്‍ അരങ്ങേറ്റം കുറിച്ചതിന്റെ ഓര്‍മ പങ്കിടുകയാണ് ക്രിക്കറ്റ് ലോകം ഇന്ന്...ഈ സമയം സച്ചിനെ വാഴ്ത്തി എത്തുന്നവരില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറുമുണ്ട്. ഇതിഹാസ താരമാവാന്‍ നിയോഗിക്കപ്പെട്ട താരമാണ് സച്ചിന്‍ എന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

ഇന്ത്യന്‍ ടീമിലേക്ക് സച്ചിന്‍ എത്തിയ സമയമുള്ള ഒരു സംഭവത്തിലൂന്നിയാണ് ഗാവസ്‌കര്‍ അത് പറയുന്നത്. നെറ്റ്‌സിലെ പരിശീലനത്തിന് ഇടയില്‍ സച്ചിന്റെ ഉള്ളിലെ ക്ലാസ് താന്‍ തിരിച്ചറിഞ്ഞു. നെറ്റ്‌സില്‍ ബൗളര്‍മാര്‍ ഓവര്‍ സ്റ്റെപ്പ് ചെയ്യാനുള്ള സാധ്യതയുണ്ട്. 22 യാര്‍ഡിന് പകരം ചിലപ്പോള്‍ 20 യാര്‍ഡ് ആവും. ഇതിനെ സച്ചിന്‍ നേരിട്ട വിധം തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

ഈ സമയം സച്ചിന്‍ ബാക്ക് ഫൂട്ടില്‍ കളിച്ച രാജു കുല്‍ക്കര്‍ണിയുടെ ഓവര്‍ സ്റ്റെപ്പിങ്ങിനെയെല്ലാം അതിജീവിക്കുന്നു. അത്രയും ചെറിയ സമയത്തിലാണ് സച്ചിന്‍ ആ ഡെലിവറി നേരിടുന്നത്. 15 വയസിലേക്ക് മാത്രം വന്നെത്തിയിട്ടുള്ള ഒരു താരത്തിന് പേസര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ ഷോട്ട് കളിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു. വലിയ ഉയരങ്ങള്‍ കീഴടക്കുന്ന താരമാവും സച്ചിന്‍ എന്ന് അവിടെ നിന്ന് തന്നെ താന്‍ മനസിലാക്കിയതായി ഗാവസ്‌കര്‍ പറയുന്നു. 

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന്റെ മുപ്പതാം വാര്‍ഷികം തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്തതാണ് സച്ചിന്‍ ആഘോഷിച്ചത്. ബാറ്റ് ചെയ്യുക എന്നത് തന്നെയാണ് അത്...ഇന്‍ഡോറില്‍ ഡെലിവറികള്‍ നേരിടുന്ന വീഡിയോ പങ്കുവെച്ച് സച്ചിന്‍ സമൂഹമാധ്യമങ്ങളിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com