വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണെ ഒഴിവാക്കി

മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ട്വന്റി 20 ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി
വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണെ ഒഴിവാക്കി

ന്യൂഡല്‍ഹി: വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ട്വന്റി 20 ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.

എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റി രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചില്ല. ട്വന്റി20 പതിനഞ്ചംഗ ടീമില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇടംപിടിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ ഹാട്രിക് നേടിയ ദീപക് ചഹാര്‍ രണ്ട് ടീമിലും ഇടംപിടിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനുശേഷമാണ് ചഹാര്‍ ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. 2018 സപ്തംബറില്‍ അഫ്ഗാനെതിരായ മത്സരത്തിലാണ് അവസാനമായി കളിച്ചത്.

മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനമത്സരങ്ങളുമാണുള്ളത്. ആദ്യമത്സരം ഡിസംബര്‍ ആറിന് മുംബൈയിലും രണ്ടാമത്തെ മത്സരം ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തും മൂന്നാമത്തെ മത്സരം ഡിസംബര്‍ 11ന് ഹൈദരബാദിലുമാണ്‌.  ആദ്യഏകദിനമത്സരം ഡിസംബര്‍ 15ന് ചെന്നൈയിലാണ്. ഡിസംബര്‍ 18ന് വിശാഖപട്ടണത്തും ഡിസംബര്‍ 22ന് കട്ടക്കിലുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനമത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com