പറയുന്നതെല്ലാം ഇച്ഛാഭംഗം കൊണ്ട്; റായിഡുവിന്റെ ആരോപണങ്ങള്‍ക്ക് അസ്ഹറുദ്ധീന്റെ മറുപടി

'ക്രിക്കറ്റ് ടീമിനെ പണം സ്വാധീനിക്കുമ്പോള്‍ എങ്ങനെയാണ് ഹൈദരാബാദ് ക്രിക്കറ്റിന് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുന്നത്' 
പറയുന്നതെല്ലാം ഇച്ഛാഭംഗം കൊണ്ട്; റായിഡുവിന്റെ ആരോപണങ്ങള്‍ക്ക് അസ്ഹറുദ്ധീന്റെ മറുപടി

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരായ അമ്പാട്ടി റായിഡുവിന്റെ അഴിമതി ആരോപണത്തില്‍ മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരവും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ധീന്‍. അസ്വസ്ഥനായ ക്രിക്കറ്റ് താരമാണ് റായിഡു എന്നാണ് അസ്ഹറുദ്ധീന്‍ മറുപടിയായി പറയുന്നത്. 

ട്വീറ്റിലൂടെയായിരുന്നു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരെ റായിഡു അഴിമതി ആരോപണം ഉന്നയിച്ചത്. തെലങ്കാന മുന്‍സിപ്പില്‍ അഡ്മിനിസ്‌ട്രേഷനോട് വിഷയത്തില്‍ ഇടപെടാനായിരുന്നു റായിഡുവിന്റെ ആവശ്യം. ക്രിക്കറ്റ് ടീമിനെ പണം സ്വാധീനിക്കുമ്പോള്‍ എങ്ങനെയാണ് ഹൈദരാബാദ് ക്രിക്കറ്റിന് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുന്നത് എന്ന് റായിഡു ട്വീറ്റില്‍ ചോദിക്കുന്നു. 

അസ്വസ്ഥനായ ക്രിക്കറ്റ് താരമായതിനാലാണ് റായിഡുവില്‍ നിന്ന് അത്തരം പ്രതികരണം വന്നതെന്നാണ് അസ്ഹറുദ്ധീന്‍ പറയുന്നത്. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ 3ഡൈമെന്‍ഷന്‍ ട്വീറ്റുമായി എത്തി വിവാദം തീര്‍ത്തതിന് ശേഷം വീണ്ടും വിവാദ ചുഴിയില്‍ അകപ്പെടുകയാണ് റായിഡു. 

വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും റായിഡു വീണ്ടും കളിക്കളത്തിലേക്ക് ഈ സീസണോടെ മടങ്ങിയെത്തിയിരുന്നു. സയിദ് മുഷ്താഖ് അലിയും, വിജയ് ഹസാരെ ട്രോഫിയും കളിച്ച റായിഡു രഞ്ജി ട്രോഫി ടീമില്‍ നിന്ന് സ്വയം ഒഴിവായതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com