67 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ചത്, ഇന്ത്യയിലെ എക്കാലത്തേയും മികച്ച പേസ് നിര; കണക്കുകളില്‍ വ്യക്തം

67 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ചത്, ഇന്ത്യയിലെ എക്കാലത്തേയും മികച്ച പേസ് നിര; കണക്കുകളില്‍ വ്യക്തം

ബൗളിങ് സ്‌ട്രൈക്ക് റേറ്റിലും 2019ല്‍ മറ്റ് രാജ്യങ്ങളുടെ പേസര്‍മാരേക്കാള്‍ മുന്‍പില്‍ ഇന്ത്യന്‍ പേസ് നിരയാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് നിരയെ വാഴ്ത്തിപ്പാടുകയാണ് ക്രിക്കറ്റ് ലോകം. കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നീ പേരുകള്‍ മാത്രമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പേസര്‍മാരിലേക്ക് കണ്ണോടിക്കുമ്പോള്‍ മുന്‍പന്തിയില്‍ വന്നിരുന്നത്. എന്നാലിപ്പോള്‍ കോഹ് ലിക്ക് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏക്കാലത്തേയും മികച്ച പേസ് ആക്രമണ നിരയാണ് വന്നിരിക്കുന്നത്. 

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 30.3 ഓവര്‍ മാത്രമാണ് സന്ദര്‍ശകരെ ഓള്‍ ഔട്ടാക്കാന്‍ വേണ്ടിവന്നത്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സില്‍ ജയം പിടിക്കാന്‍ വേണ്ട നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാരെടുത്തത് 47 മിനിറ്റ് മാത്രം. ഈ പേസ് നിരയുടെ ശരാശരി 15.16 ആണ്. 67 വര്‍ഷത്തിന് ഇടയിലെ കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ടീമിന്റെ പേസ് നിര ഇത്തരമൊരു ശരാശരിയിലേക്ക് എത്തുന്നത് ആദ്യം. 

ബൗളിങ് സ്‌ട്രൈക്ക് റേറ്റിലും 2019ല്‍ മറ്റ് രാജ്യങ്ങളുടെ പേസര്‍മാരേക്കാള്‍ മുന്‍പില്‍ ഇന്ത്യന്‍ പേസ് നിരയാണ്. 31 ആണ് ഇന്ത്യന്‍ പേസര്‍മാരുടെ സ്‌ട്രൈക്ക് റേറ്റ്. 46.6 സ്‌ട്രൈക്ക് റേറ്റുള്ള ഓസീസ് പേസ് യൂണിറ്റാണ് രണ്ടാമത്. ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ പേസ് നിരയുടെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റാണിത്. 

ജോലിഭാരം കൂടിയാല്‍ കളിക്കണമോ, വേണ്ടയോ എന്ന തീരുമാനം കളിക്കാരിലേക്ക് നല്‍കില്ലെന്ന് കോഹ് ലി പറഞ്ഞിരുന്നു. വിശ്രമം എടുത്ത് പരിശീലനം നടത്തി പേസര്‍മാരോട് തിരികെ വരാന്‍ പറയും. കാരണം നമുക്ക് ആവശ്യമായ കഴിവുള്ള ബാക്ക്അപ്പ് ബൗളര്‍മാരുണ്ടെന്നാണ് കോഹ് ലി ചൂണ്ടിക്കാണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com