ഓപ്പണര്‍ ഫിക്‌സ്ഡ്!അര്‍ധശതകം പൂര്‍ത്തിയാക്കി രോഹിത്, മായങ്കിനൊപ്പം ചേര്‍ന്ന് ആധിപത്യം ഉറപ്പിക്കുന്നു

മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്കന്‍ ആക്രമണത്തെ അതിജീവിക്കാന്‍ മായങ്കിനും രോഹിത്തിനുമായി
ഓപ്പണര്‍ ഫിക്‌സ്ഡ്!അര്‍ധശതകം പൂര്‍ത്തിയാക്കി രോഹിത്, മായങ്കിനൊപ്പം ചേര്‍ന്ന് ആധിപത്യം ഉറപ്പിക്കുന്നു

മ്മര്‍ദ്ദമെല്ലാം രോഹിത്തിന്റെ മേലാണെന്ന് പറഞ്ഞവര്‍ക്ക് തെറ്റി. വിശാഖപട്ടണത്ത് ക്രീസിലേക്കെത്തിയ രോഹിത്ത് അങ്ങനെയൊരു സമ്മര്‍ദ്ദത്തിന്റെ സൂചന പോലും നല്‍കിയില്ല. പതിയെ തുടങ്ങിയും, സ്വതസിദ്ധമായ ശൈലിയില്‍ ബൗണ്ടറികള്‍ കണ്ടെത്തിയും സമ്മര്‍ദ്ദമെല്ലാം കാറ്റില്‍ പറത്തി ഓപ്പണറുടെ റോളില്‍ മികവ് കാട്ടുകയാണ് രോഹിത് ശര്‍മ.

ഓപ്പണറായി അരങ്ങേറ്റം കുറിച്ച ടെസ്റ്റില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കി രോഹിത് നിലയുറപ്പിക്കുന്നു. വിശാഖപട്ടണത്ത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്29 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ91 റണ്‍സ് എന്ന നിലയിലാണ്. 9 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണിങ് സഖ്യം 50ന് മുകളില്‍ കൂട്ടുകെട്ട് തീര്‍ക്കുന്നത്. 84 പന്തില്‍ നിന്നാണ് രോഹിത് അര്‍ധശതകം പൂര്‍ത്തിയാക്കിയത്. 

മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്കന്‍ ആക്രമണത്തെ അതിജീവിക്കാന്‍ മായങ്കിനും രോഹിത്തിനുമായി. പതിയെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. എന്നാല്‍ 20ാം ഓവര്‍ മുതല്‍ റണ്‍സ് കണ്ടെത്തുന്നതില്‍ ഇരുവരും വേഗം കൂട്ടി. 20 ഓവര്‍ മുതലുള്ള അഞ്ച് ഓവറില്‍ 33 റണ്‍സാണ് മായങ്കും രോഹിത്തും കണ്ടെത്തിയത്. ഈ ഓവറിനിടയില്‍ ഇരുവരും അടിച്ചത് 2 ഫോറും മൂന്ന് സിക്‌സും.

കേശവ് മഹാരാജിനേയും, ഡാനെ പിട്റ്റിനേയും ബൗണ്ടറി ലൈന്‍ തൊടീക്കാതെ അതിര്‍ത്തി കടത്തിയാണ് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് മായങ്കും രോഹിത്തും ചേര്‍ന്ന് കളിയില്‍ ഇന്ത്യന്‍ ആധിപത്യം കൊണ്ടുവരുന്നത്. പേസര്‍മാരായ ഫിലാന്‍ഡര്‍, റബാഡ എന്നിവരോട് ബഹുമാനം കാണിച്ച് തുടങ്ങിയ രോഹിത്തും മായങ്കും സ്പിന്നര്‍മാരില്‍ നിന്ന് റണ്‍സ് കണ്ടെത്തുന്നതിലാണ് ശ്രദ്ധ കൊടുത്തത്. നാല് ഓവര്‍ എറിഞ്ഞപ്പോഴേക്കും പിട്റ്റ് 20 റണ്‍സ് വഴങ്ങി. എട്ട് ഓവര്‍ എറിഞ്ഞ റബാഡ വഴങ്ങിയതാവട്ടെ 16 റണ്‍സും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com