9 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറി, എല്‍ഗറിന്റെ ബലത്തില്‍ സന്ദര്‍ശകര്‍

അശ്വിന്റെ ഡെലിവറിയില്‍ സ്ലോഗ് സ്വീപ്പ് കളിച്ചായിരുന്നു എല്‍ഗര്‍ സെഞ്ചുറി നേടിയത്
9 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറി, എല്‍ഗറിന്റെ ബലത്തില്‍ സന്ദര്‍ശകര്‍

വിശാഖപട്ടണം: ഇന്ത്യന്‍ മണ്ണില്‍ 9 വര്‍ഷത്തിന് ശേഷം സെഞ്ചുറി നേടി ഒരു സൗത്ത് ആഫ്രിക്കന്‍ താരം. ഇന്ത്യയ്ക്ക് മുന്‍പില്‍ ചെറുത്ത് നിന്ന് എല്‍ഗര്‍ മൂന്നക്കം കടന്നതോടെയാണ് ഈ നേട്ടം സൗത്ത് ആഫ്രിക്കന്‍ ഓപ്പണറുടെ പേരിലേക്കെത്തിയത്.

എല്‍ഗറിന്റെ പന്ത്രണ്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു അത്. 60ാം ഓവറില്‍ അശ്വിന്റെ ഡെലിവറിയില്‍ സ്ലോഗ് സ്വീപ്പ് കളിച്ചായിരുന്നു എല്‍ഗര്‍ സെഞ്ചുറി നേടിയത്. ഇന്ത്യന്‍ മണ്ണില്‍ 9 വര്‍ഷം മുന്‍പ് സെഞ്ചുറി നേടിയ സൗത്ത് ആഫ്രിക്കന്‍ താരം ഹാഷിം അംലയാണ്.

2012ലാണ് എല്‍ഗര്‍ അരങ്ങേറുന്നത്. എന്നാല്‍ രണ്ട് ഡക്കായിരുന്നു അരങ്ങേറ്റ ടെസ്റ്റില്‍ എല്‍ഗറെ കാത്തിരുന്നത്. ഇന്ത്യയ്‌ക്കെതിരെ വിശാഖപട്ടണത്ത് ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും എല്‍ഗര്‍ പോസിറ്റീവ് കളിയാണ് പുറത്തെടുത്തത്. സ്പിന്നര്‍മാരെ കടന്നാക്രമിക്കുകയും ചെയ്തു. 74 റണ്‍സ് എടുത്ത് നില്‍ക്കെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എല്‍ഗറുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് നിര്‍ണായകമായത്.

ആറ് സിക്‌സുകളുടെ അകമ്പടിയോടെയാണ് എല്‍ഗര്‍ 100ലേക്ക് എത്തിയത്. ഡുപ്ലസിസിനൊപ്പം നിന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടും എല്‍ഗര്‍ തീര്‍ത്തിരുന്നു. 2015ലെ സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം മുതല്‍ 100ന് മുകളില്‍ അവരുടെ കൂട്ടുകെട്ട് ഉയര്‍ന്നിരുന്നില്ല. ഡുപ്ലസിസ് പുറത്തായതിന് പിന്നാലെ ഡികോക്കിന് ഒപ്പം ചേര്‍ന്നായി എല്‍ഗറിന്റെ പൊരുതല്‍. എല്‍ഗറും ഡികോക്കും തമ്മിലുള്ള കൂട്ടുകെട്ടും 100 പിന്നിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com