കോഹ് ലിയുടെ പൂജ്യത്തില്‍ അനുഷ്‌കയുടെ പങ്കെന്ത്? ഭാര്യമാരെ ഒപ്പം വിടാത്തതിലെ ദുഷ്ചിന്തയെ ചൂണ്ടി സാനിയ

എന്താണ് ഇത് അര്‍ഥമാക്കുന്നത്. അത്രയും ശ്രദ്ധ കളയാന്‍ എന്താണ് സ്ത്രീകള്‍ ചെയ്യുക?
കോഹ് ലിയുടെ പൂജ്യത്തില്‍ അനുഷ്‌കയുടെ പങ്കെന്ത്? ഭാര്യമാരെ ഒപ്പം വിടാത്തതിലെ ദുഷ്ചിന്തയെ ചൂണ്ടി സാനിയ

ക്രിക്കറ്റ് പരമ്പരകള്‍ക്കായി പോവുന്ന കളിക്കാരെ അവരുടെ ഭാര്യമാരെ കൂടെകൂട്ടാന്‍ അനുവദിക്കാത്ത ബിസിസിഐ നിലപാടിനെതിരെ ടെന്നീസ് താരം സാനിയ മിര്‍സ. സ്ത്രീയ്ക്ക് ശക്തി പകരാന്‍ സാധിക്കില്ല, ശ്രദ്ധ കളയാനെ കഴിയൂ എന്ന മോശം ചിന്താഗതിയുടെ ഭാഗമാണ് ഇതെന്ന് സാനിയ പറയുന്നു.

ഒരുപാട് വട്ടം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടെ ഭാര്യമാരേയും ഗേള്‍ഫ്രണ്ട്‌സിനേയും കളിക്കാര്‍ക്കൊപ്പം പരമ്പരകള്‍ക്കായി പോവുന്നതില്‍ നിന്ന് വിലക്കുന്നത് കണ്ടിട്ടുണ്ട്. കളിക്കാരുടെ ശ്രദ്ധ കളയും എന്ന വാദം ചൂണ്ടിയായിരുന്നു ഇത്. എന്താണ് ഇത് അര്‍ഥമാക്കുന്നത്. അത്രയും ശ്രദ്ധ കളയാന്‍ എന്താണ് സ്ത്രീകള്‍ ചെയ്യുക? നിങ്ങളുടെ ചിന്താഗതിയിലെ ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്നാണ് സ്ത്രീ ശക്തിയല്ല, ശ്രദ്ധ കളയുന്നവളാണ് എന്ന ചിന്ത വരുന്നത് എന്നും സാനിയ പറഞ്ഞു.

ഇന്ത്യന്‍ ഇക്കണോമിക് സമ്മിറ്റില്‍ പങ്കെടുക്കുമ്പോഴായിരുന്നു സാനിയയുടെ വാക്കുകള്‍. ഭാര്യയോ, കാമുകിയോ, കുടുംബവോ കൂടെയുള്ളപ്പോഴായിരിക്കും കളിക്കാര്‍ മികച്ച കളി പുറത്തെടുക്കുക എന്നും സാനിയ ചൂണ്ടിക്കാണിക്കുന്നു. കാരണം, റൂമിലേക്ക് തിരികെ എത്തുമ്പോള്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നു. ആളൊഴിഞ്ഞ മുറിയിലേക്ക് അവര്‍ക്ക് വരേണ്ടി വരില്ല. പുറത്ത് പോയി രാത്രി ഭക്ഷണം അവര്‍ക്ക് ഒരുമിച്ച് കളിക്കാം. ഭാര്യയോ, പങ്കാളിയോ കൂടെയുള്ളപ്പോള്‍ അത് അവര്‍ക്ക് കൂടുതല്‍ പിന്തുണയാണ് നല്‍കുന്നത്. അവര്‍ക്ക് സ്‌നേഹിക്കുകയാണ് ചെയ്യുന്നത് എന്നും സാനിയ പറഞ്ഞു.

പാകിസ്ഥാന്റെ ലോകകപ്പിലെ തോല്‍വിയെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍, ഞാന്‍ അവിടുന്നല്ല വരുന്നതെന്നും, അവരെ തോല്‍പ്പിക്കാന്‍ മാത്രം എന്ത് ശക്തിയാണ് തനിക്കുള്ളതെന്നുമായിരുന്നു സാനിയയുടെ പ്രതികരണം. കോഹ് ലി പൂജ്യത്തിന് പുറത്തായാല്‍ കുറ്റം അനുഷ്‌കയ്ക്കാണ് നിങ്ങള്‍ കല്‍പ്പിക്കുന്നത്. ഒരു അര്‍ഥവുമില്ലാത്ത കാര്യമാണത്.

എട്ടാം വയസിലേക്ക് താന്‍ എത്തിയപ്പോള്‍ തന്റെ നിറം കറുക്കുമെന്നാണ് ഏവരും പറഞ്ഞിരുന്നത്. വിവാഹം കഴിക്കാന്‍ ആരും വരില്ലെന്നും പറഞ്ഞിരുന്നു. ടെന്നീസ് കളിക്കുന്നതിനെ തുടര്‍ന്നാണ് അവരിങ്ങനെയെല്ലാം പറഞ്ഞു. ആ സമയം എന്റെ മുന്‍പില്‍ റോള്‍ മോഡലായി കായിക രംഗത്തുണ്ടായ ഒരേയൊരു വനിത പി ടി ഉഷ ആയിരുന്നു. ഇന്ന് പിടി ഉഷയെ പോലെ നിരവധി പേരുണ്ട്, പിവി സിന്ധു, സൈന നെഹ് വാള്‍, ദിപ കര്‍മാക്കര്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com