ജഡേജയെ നോക്കി കോഹ് ലി കാട്ടിയ ആംഗ്യമെന്ത്? ആ ചോദ്യത്തിന് ഉത്തരമായി

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം നടന്ന ഈ സംഭവത്തിന് പിന്നിലേക്കായിരുന്നു ആരാധകരുടെ ആകാംക്ഷ
ജഡേജയെ നോക്കി കോഹ് ലി കാട്ടിയ ആംഗ്യമെന്ത്? ആ ചോദ്യത്തിന് ഉത്തരമായി

വിശാഖപട്ടണം: ക്രീസില്‍ നില്‍ക്കുന്ന രവീന്ദ്ര ജഡേജയോട് എന്താണ് ഡ്രസിങ്ങ് റൂമില്‍ നിന്ന് നായകന്‍ വിരാട് കോഹ് ലി പറഞ്ഞത്? ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം നടന്ന ഈ സംഭവത്തിന് പിന്നിലേക്കായിരുന്നു ആരാധകരുടെ ആകാംക്ഷ. കോഹ് ലി ആംഗ്യമായി കാണിച്ചത് എന്തെന്ന് ഇപ്പോള്‍ ആരാധകര്‍ കണ്ടെത്തി കഴിഞ്ഞു ഇപ്പോള്‍. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 457 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു ഈ സമയം ഇന്ത്യ. ക്രീസില്‍ ജഡേജയ്‌ക്കൊപ്പം വൃദ്ധിമാന്‍ സാഹ. ആ ഓവര്‍ അവസാനിച്ചപ്പോള്‍ ജഡേജ ഡ്രസിങ് റൂമിലേക്ക് നോക്കുന്നു. ഈ സമയം കോഹ് ലി എന്തോ ആംഗ്യമായി കാണിക്കുന്നു. എന്താണ് സംഭവം എന്ന് കമന്റേറ്റര്‍മാര്‍ക്കും പിടികിട്ടിയില്ല. 

കോഹ് ലി ഉദ്ധേശിച്ചത് കണ്ടെത്താമോ എന്ന ചോദ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഈ സംഭവത്തിന്റെ വീഡിയോ എത്തി. 9 ഓവര്‍ കൂടി കഴിഞ്ഞ് ഡിക്ലയര്‍ ചെയ്യാം എന്നാണ് കോഹ് ലി പറഞ്ഞത് എന്ന് ആരാധകര്‍ക്ക് വ്യക്തമായി. 127ാം ഓവറിലാണ് കോഹ് ലി ഈ ആംഗ്യം കാണിക്കുന്നത്. 136ാം ഓവറില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com