ബവുമയെ വീഴ്ത്തിയത് ഔട്ട്‌സൈഡ് ഓഫ് സ്റ്റംപ് ഡെലിവറി; തന്ത്രം കോഹ് ലിയുടെ വക!

മൂന്നാം ദിനം ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു ബ്രേക്ക് കോഹ് ലിയുടെ തന്ത്രത്തിന്റെ ഫലമായിരുന്നു
ബവുമയെ വീഴ്ത്തിയത് ഔട്ട്‌സൈഡ് ഓഫ് സ്റ്റംപ് ഡെലിവറി; തന്ത്രം കോഹ് ലിയുടെ വക!

വിശാഖപട്ടണം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ കോഹ് ലിക്ക് ബാറ്റുകൊണ്ട് മികവ് കാണിക്കാനായില്ല. എന്നാല്‍ ക്യാപ്റ്റന്റെ മികവ് ഫീല്‍ഡ് പുറത്തെടുത്തപ്പോള്‍ അപകടകാരിയായ ബവുമയ്ക്ക് കൂടാരം കയറേണ്ടി വന്നു. മൂന്നാം ദിനം ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു ബ്രേക്ക് കോഹ് ലിയുടെ തന്ത്രത്തിന്റെ ഫലമായിരുന്നു.

ഇഷാന്താണ് ബവുമയെ മടക്കിയത്. ആ ഓവറില്‍ ഇഷാന്ത് എറിഞ്ഞ ആദ്യ നാല് ഡെലിവറിയും ഔട്ട്‌സൈഡ് ഓഫ് സ്റ്റംപിലേക്കായിരുന്നു. തൊട്ടടുത്ത ഡെലിവറിയില്‍ ഔട്ട്‌സൗഡ് ഓഫായി താഴ്ന്ന് എത്തിയ ഡെലിവറി ബാക്ക് പാഡില്‍ തട്ടി. ഇന്ത്യയുടെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിക്കുകയും, സൗത്ത് ആഫ്രിക്കന്‍ താരം റിവ്യു ചെയ്യാതെ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

ആ ഡെലിവറിക്ക് മുന്‍പ് ഇഷാന്തിനോട് കോഹ് ലി സംസാരിച്ചിരുന്നു എന്നത് കമന്റേറ്റര്‍മാരും ചൂണ്ടിക്കാണിക്കുന്നു. ഓഫ് സ്റ്റംപിന് പുറത്ത് നിന്ന് പന്ത് വരാനാണ് കോഹ് ലി ബൗളറോട് നിര്‍ദേശിച്ചിരുന്നത് എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com