ഹാപ്പി ബെര്‍ത് ഡേ പന്ത്, സച്ചിന്റെ തൊട്ടടുത്ത് എത്തിയ ഇടങ്ങള്‍, വിക്കറ്റ് കീപ്പര്‍മാരിലെ സൂപ്പര്‍ സ്റ്റാര്‍

11 ടെസ്റ്റാണ് പന്ത് ഇതുവരെ കളിച്ചത്. ബാറ്റിങ് ശരാശരി 44.35. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധശതകവും പന്ത് ഇതിനോടകം നേടി
ഹാപ്പി ബെര്‍ത് ഡേ പന്ത്, സച്ചിന്റെ തൊട്ടടുത്ത് എത്തിയ ഇടങ്ങള്‍, വിക്കറ്റ് കീപ്പര്‍മാരിലെ സൂപ്പര്‍ സ്റ്റാര്‍

റിഷഭ് പന്തിനെ പോലെ ഇത്രയും പ്രതീക്ഷകള്‍ നല്‍കിയൊരു താരം അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഉദിച്ചുയര്‍ന്നിട്ടില്ല. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ പാടുപെടുന്നതിന് ഇടയില്‍ തന്റെ ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ് പന്ത് ഇന്ന്.

മോശം ഫോമിനെ തുടര്‍ന്ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ സ്ഥാനം നേടാന്‍ പന്തിനായില്ല. സ്ഥിരത കണ്ടെത്താന്‍ വിഷമിക്കുമ്പോഴും ക്രിക്കറ്റ് ലോകത്ത് തന്റേതായ പേര് പന്ത് എഴുതി ചേര്‍ത്തു കഴിഞ്ഞു. ചിലയിടങ്ങളില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് അടുത്തേക്കെത്തി പോലും...

11 ടെസ്റ്റാണ് പന്ത് ഇതുവരെ കളിച്ചത്. ബാറ്റിങ് ശരാശരി 44.35. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധശതകവും പന്ത് ഇതിനോടകം നേടി. 22 എന്ന പ്രായത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി നിന്ന് പന്തിനേക്കാള്‍ മികച്ച കളി പുറത്തെടുത്തത് സിംബാബ്വെയുടെ മുന്‍ താരം തയ്ബു മാത്രം.

38 ഇന്നിങ്‌സില്‍ നിന്നാണ് തയ്ബു 1039 റണ്‍സ് നേടിയത്. പന്തിന് 754 റണ്‍സ് നേടാന്‍ വേണ്ടിവന്നത് 18 ഇന്നിങ്‌സ് മാത്രം. 22 എന്ന പ്രായത്തിന് മുന്‍പ് 10 ഇന്നിങ്‌സ് എങ്കിലും കളിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കണ്ടെത്തിയ മികച്ച ബാറ്റിങ് ശരാശരിയില്‍ സച്ചിന്‍ മാത്രമാണ് പന്തിന് മുന്‍പിലുള്ളത്.

22 വയസിലേക്ക് എത്തുന്നതിന് മുന്‍പ് 52.7 ആയിരുന്നു സച്ചിന്റെ ബാറ്റിങ് ശരാശരി. മൂന്നാമതുള്ളത് കപില്‍ദേവ്, 32.6 എന്ന ബാറ്റിങ് ശരാശരിയില്‍. വിക്കറ്റ് കീപ്പര്‍മാരിലേക്ക് വരുമ്പോള്‍ 31.9 എന്ന ബാറ്റിങ് ശരാശരിയിലുള്ള പാര്‍ഥീവ് പട്ടേലിനേക്കാളും, 28.9 എന്ന ബാറ്റിങ് ശരാശരിയുള്ള തയ്ബുവിനേക്കാളും വളരെ മുന്‍പിലാണ് പന്ത്.




 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com