വരുന്നത് ക്രിക്കറ്റ് ഭ്രാന്തായ കുടുംബത്തില്‍ നിന്ന്, ഇഷ്ട താരത്തെ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

'ഏതെങ്കിലും ഇന്ത്യന്‍ താരം സിക്‌സ് അടിച്ചാല്‍ പിന്നെ കുറേ സമയത്തേക്ക് സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്നാവും എന്റെ ആഘോഷം'
വരുന്നത് ക്രിക്കറ്റ് ഭ്രാന്തായ കുടുംബത്തില്‍ നിന്ന്, ഇഷ്ട താരത്തെ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തേയും, ക്രിക്കറ്റിനോടുള്ള അടുപ്പത്തേയും കുറിച്ച് പറയുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയോടും, ഉപനായകന്‍ രോഹിത് ശര്‍മയോടുമാണ് പ്രിയങ്കയ്ക്ക് ഇഷ്ടം.

തന്റെ പിതാവ് കടുത്ത ക്രിക്കറ്റ് ആരാധകനായതാണ് ക്രിക്കറ്റിനോട് തന്നേയും അടുപ്പിച്ചതെന്ന് പ്രിയങ്ക പറയുന്നു. അടുത്ത് ക്രിക്കറ്റ് മത്സരം വന്നാല്‍ പിതാവിനൊപ്പം ഞാനും പോവും. ഏതെങ്കിലും ഇന്ത്യന്‍ താരം സിക്‌സ് അടിച്ചാല്‍ പിന്നെ കുറേ സമയത്തേക്ക് സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്നാവും തന്റെ ആഘോഷമെന്നും പ്രിയങ്ക പറഞ്ഞു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍. എന്റെ നാട്ടില്‍ ക്രിക്കറ്റ് വലിയ പ്രാധാന്യം അര്‍ഹിക്കുന്ന കളിയാണ്. രഞ്ജി ട്രോഫി താരമായിരുന്നു എന്റെയൊരു ബന്ധു. ക്രിക്കറ്റിനെ അത്രയും ഭ്രാന്തായി സ്‌നേഹിക്കുന്ന കുടുംബമായിരുന്നു എന്റേതെന്നും പ്രിയങ്ക വെളിപ്പെടുത്തുന്നു.

രോഹിത്തും, കോഹ് ലിയുമാണ് എന്റെ ഇഷ്ട താരങ്ങള്‍. ഇരുവരേയും വ്യക്തിപരമായും തനിക്ക് അറിയാമെന്ന് പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ വിവാഹ ചടങ്ങുകള്‍ക്കിടയിലും ക്രിക്കറ്റില്‍ ഉള്‍പ്പെട്ടിരുന്നു. വരന്റെ ടീമും, വധുവിന്റെ ടീമും തമ്മിലായിരുന്നു മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com