ഇവിടെ അശ്വിനേക്കാള്‍ വേഗത്തില്‍ മറ്റൊരു താരമില്ല, ഒപ്പമുള്ളത് സാക്ഷാല്‍ മുരളീധരന്‍ മാത്രം

77ടെസ്റ്റുകളില്‍ നിന്ന് 350 വിക്കറ്റുകള്‍ കൊയ്ത അനില്‍ കുംബ്ലേയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്
ഇവിടെ അശ്വിനേക്കാള്‍ വേഗത്തില്‍ മറ്റൊരു താരമില്ല, ഒപ്പമുള്ളത് സാക്ഷാല്‍ മുരളീധരന്‍ മാത്രം

എല്‍ഗറും, ഡികോക്കും, ഡുപ്ലസിസും ചേര്‍ന്ന് സൗത്ത് ആഫ്രിക്കയെ മുന്നോട്ടു കൊണ്ടുപോയപ്പോള്‍ അശ്വിനിലൂടെയായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി സമനിലയിലേക്ക് നീങ്ങിയേക്കാവുന്ന ടെസ്റ്റില്‍ അശ്വിന്‍ നമുക്ക് വിജയ പ്രതീക്ഷ നല്‍കി. അത് മാത്രമല്ല, റെക്കോര്‍ഡുകളും തന്റെ പേരില്‍ തീര്‍ക്കുകയാണ് വിശാഖപട്ടണം ടെസ്റ്റോടെ അശ്വിന്‍.

ടെസ്റ്റ് ടീമിലേക്ക് മടങ്ങി എത്തിയതിന്റെ ആഘോഷം ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ 350 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന നേട്ടം സ്വന്തമാക്കിയാണ് അശ്വിന്‍ പൂര്‍ത്തിയാക്കിയത്. ഏറ്റവും വേഗത്തില്‍ 350 ടെസ്റ്റ് റെക്കോര്‍ഡ് എന്നതിലേക്ക് എത്തുന്നതില്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരനോടൊപ്പവും അശ്വിന്‍ എത്തി.

അഞ്ചാം ദിനം സൗത്ത് ആഫ്രിക്കയുടെ ബ്രുയ്‌നെ പുറത്താക്കിയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 66 ടെസ്റ്റുകള്‍ മാത്രമാണ് അശ്വിന് 350 വിക്കറ്റ് വീഴ്ത്താന്‍ വേണ്ടിവന്നത്. ഈ നേട്ടത്തിലേക്കെത്താന്‍ മുത്തയ്യ മുരളീധരന്‍ എത്തിയതും 66 ടെസ്റ്റുകള്‍ കളിച്ച്. 77ടെസ്റ്റുകളില്‍ നിന്ന് 350 വിക്കറ്റുകള്‍ കൊയ്ത അനില്‍ കുംബ്ലേയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്.

ഇത് 27ാം തവണയാണ് അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേട്ടം അശ്വിന്‍ കൈവരിക്കുന്നത് ഇത് അഞ്ചാം തവണയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com