റാഷിദിന് ഒന്ന് പിന്നിലേക്ക് മാറി നില്‍ക്കാം, 19ാം വയസില്‍ ഹാട്രിക്, റെക്കോര്‍ഡിട്ട് പാക് താരം

20 വയസില്‍ ഹാട്രിക് നേടി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ റാഷിദിനെയാണ് ഹസ്‌നെയ്ന്‍ മറികടന്നത്
റാഷിദിന് ഒന്ന് പിന്നിലേക്ക് മാറി നില്‍ക്കാം, 19ാം വയസില്‍ ഹാട്രിക്, റെക്കോര്‍ഡിട്ട് പാക് താരം

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20യില്‍ ഹാട്രിക് നേടി റെക്കോര്‍ഡിട്ട് പാക് യുവ താരം. തന്റെ രണ്ടാമത്തെ മാത്രം രാജ്യാന്തര ട്വന്റി20 മത്സരത്തില്‍ ഹാട്രിക്കിലേക്ക് എത്തുകയായിരുന്നു 19 വയസുകാരനായ മുഹമ്മദ് ഹസ്‌നെയ്ന്‍.

20 വയസില്‍ ഹാട്രിക് നേടി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ റാഷിദിനെയാണ് ഹസ്‌നെയ്ന്‍ മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ പാകിസ്ഥാന്‍ ആദ്യ ട്വന്റി20യില്‍ ഇറങ്ങുമ്പോള്‍ ഹസ്‌നെയ്‌ന്റെ പ്രായം 19 വയസും, 183 ദിവസവും. 2018ലായിരുന്നു റാഷിദിന്റെ ഹാട്രിക്.

ഭനുക രജപക്‌സ(32), ദസുന്‍ ഷങ്ക(17), ഷെഹാന്‍ ജയസൂര്യ(2) എന്നിവരെയാണ് ഹസ്‌നെയ്ന്‍ തുടരെ മടക്കിയത്. ഹാട്രിക് നേടിയെങ്കിലും നാല് ഓവറില്‍ ഹസ്‌നെയന്‍ വഴങ്ങിയത് 37 റണ്‍സ് ആണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി.

എന്നാല്‍, പുതുനിരയുമായി എത്തിയ ശ്രീലങ്ക ഉയര്‍ത്തിയ വിജയ ലക്ഷ്യം ട്വന്റി20യിലെ ശക്തരായ പാകിസ്ഥാന് മറികടക്കാനായില്ല. ബൗളിങ്, ബാറ്റിങ് മികവില്‍ ലങ്ക 65 റണ്‍സിന് ജയം പിടിച്ചു. ലങ്കന്‍ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലക 57 റണ്‍സ് സ്‌കോര്‍ ചെയ്തു. ചെയ്‌സ് ചെയ്ത് ഇറങ്ങിയ പാകിസ്ഥാന്‍ 17.4 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com