സഹീര്‍ ഖാനെ പരിഹസിച്ച് ഹര്‍ദിക് പാണ്ഡ്യ, രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഒന്നില്‍ വെച്ച് സഹീറിന്റെ ഡെലിവറിയില്‍ ഹര്‍ദിക് ബൗണ്ടറി നേടുന്നതിന്റെ വീഡിയോയാണ് ഹര്‍ദിക് പങ്കുവെച്ചത്
സഹീര്‍ ഖാനെ പരിഹസിച്ച് ഹര്‍ദിക് പാണ്ഡ്യ, രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന് ജന്മദിനാശംസ നേര്‍ന്ന് എത്തിയതാണ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഹര്‍ദിക് ആശംസ നേരാനായി ഉപയോഗിച്ച വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഒന്നില്‍ വെച്ച് സഹീറിന്റെ ഡെലിവറിയില്‍ ഹര്‍ദിക് ബൗണ്ടറി നേടുന്നതിന്റെ വീഡിയോയാണ് ഹര്‍ദിക് പങ്കുവെച്ചത്. ഞാന്‍ അടിച്ചു പറത്തിയത് പോലെ നിങ്ങളും അടിക്കുമെന്ന് കരുതുന്നു എന്നാണ് വീഡിയോയ്‌ക്കൊപ്പം ഹര്‍ദിക് കുറിച്ചത്.

സഹീറിനെ വിലകുറച്ച് കാണിച്ചതിനാണ് ഹര്‍ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ എത്തുന്നത്. നിങ്ങള്‍ ബാറ്റുമായി സഹീറിന്റെ മുന്‍പില്‍ വന്ന് നിന്ന് നോക്കൂ, ഇന്‍സ്വിങ് യോര്‍ക്കറിലൂടെ നിന്റെ കാല്‍വിരലുകള്‍ ഒടിച്ചെടുക്കും എന്നാണ് ആരാധകരുടെ കമന്റ്. ബ്രറ്റ് ലീയുടെ അതിവേഗ ഡെലിവറിയില്‍ ഒന്ന് ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തുന്ന സഹീറിന്റെ വീഡിയോയുമാണ് ആരാധകരില്‍ പലരും ഹര്‍ദിക്കിന് മറുപടി നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com