സ്‌റ്റേഡിയം ജീവനക്കാരന്‍ പറ്റിച്ച പണി; 'വാര്‍' ടെക്‌നോളജി നിശ്ചലം; ഫുട്‌ബോള്‍ പോരിനിടെ വിവാദം

സൗദി ലീഗില്‍ അല്‍- നാസര്‍, അല്‍- ഫത്തെ മത്സരത്തിനിടെയാണ് 'വാര്‍' സാങ്കേതിക വിദ്യ പണിമുടക്കിയത്
സ്‌റ്റേഡിയം ജീവനക്കാരന്‍ പറ്റിച്ച പണി; 'വാര്‍' ടെക്‌നോളജി നിശ്ചലം; ഫുട്‌ബോള്‍ പോരിനിടെ വിവാദം

റിയാദ്: മത്സരങ്ങള്‍ കൂടുതല്‍ കുറ്റമറ്റതാക്കാനും ഗോളടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കങ്ങളില്ലാതിരിക്കാനുമായി ഫിഫ നടപ്പിലാക്കിയതാണ് 'വാര്‍' (വീഡിയോ അസിസ്റ്റന്റ് റഫറി). ലോകത്തിലെ വിവിധ ലീഗുകളിലും ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങളിലുമെല്ലാം ഇപ്പോള്‍ വാര്‍ ഉപയോഗിക്കുന്നുണ്ട്. 

മത്സരത്തിനിടെ 'വാര്‍' പണിമുടക്കിയത് സംബന്ധിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സൗദി ലീഗില്‍ അല്‍- നാസര്‍, അല്‍- ഫത്തെ മത്സരത്തിനിടെയാണ് 'വാര്‍' സാങ്കേതിക വിദ്യ പണിമുടക്കിയത്. 

എന്ത് സാങ്കേതിക തകരാര്‍ കാരണമാണ് ടെക്‌നോളജി പ്രവര്‍ത്തിക്കാതിരുന്നത് എന്ന് അന്വേഷിച്ചപ്പോഴാണ് കാര്യം അധികൃതര്‍ക്ക് മനസിലായത്. സ്‌റ്റേഡിയത്തിലെ ജോലിക്കാരില്‍ ഒരാള്‍ തന്റെ മൊബൈല്‍ ഫോണിലെ ചാര്‍ജ് തീര്‍ന്നപ്പോള്‍ അത് കുത്തിയത് 'വാര്‍' സിസ്റ്റത്തിന്റെ ഡിവൈസ് കുത്തിയ പ്ലഗിലായിരുന്നു. 'വാര്‍' സിസ്റ്റത്തിന്റെ ഡിവൈസ് ഊരി മാറ്റിയാണ് തന്റെ ഫോണ്‍ ചാര്‍ജില്‍ വച്ചത്. സംഭവം വിവാദമായി മാറുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com