സഞ്ജു തീര്‍ത്ത റെക്കോര്‍ഡുകള്‍ ഇവ; കണക്കു കൂട്ടിയാല്‍ റിഷഭ് പന്തും ഇഷാനും ഏഴയലത്ത് വരില്ല

സെലക്ടര്‍മാരുടെ റഡാറിലേക്ക് തന്റെ ഇന്നിങ്‌സ് എത്തിക്കാന്‍ സഞ്ജു തിരുത്തി എഴുതിയ കണക്കുകള്‍ ഇങ്ങനെ...
സഞ്ജു തീര്‍ത്ത റെക്കോര്‍ഡുകള്‍ ഇവ; കണക്കു കൂട്ടിയാല്‍ റിഷഭ് പന്തും ഇഷാനും ഏഴയലത്ത് വരില്ല

വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട ശതകം പിന്നിട്ട് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഒരിക്കല്‍ കൂടി തന്നിലേക്ക് എത്തിക്കുകയാണ് സഞ്ജു. ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ചുറി ഇരട്ട ശതകത്തിലേക്ക് എത്തിച്ച് സഞ്ജു വാരിക്കൂട്ടിയ നേട്ടങ്ങള്‍ക്ക് കണക്കില്ല. സെലക്ടര്‍മാരുടെ റഡാറിലേക്ക് തന്റെ ഇന്നിങ്‌സ് എത്തിക്കാന്‍ സഞ്ജു തിരുത്തി എഴുതിയ കണക്കുകള്‍ ഇങ്ങനെ...

  • ലിസ്റ്റ് എ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. മറികടന്നത് പാകിസ്ഥാന്റെ അബിദ് അലിയെ(209).
  • ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.
  • ലിസ്റ്റ് എയില്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയതില്‍ നാലാമത്തെ ഉയര്‍ന്ന സ്‌കോര്‍.
  • മൂന്നാം നമ്പറില്‍ ഇറങ്ങി ലിസ്റ്റ് എയില്‍ ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരം. 
  • ലിസ്റ്റ് എയില്‍ അതിവേഗത്തില്‍ ഇരട്ട സെഞ്ചുറിയിലേക്ക് എത്തുന്ന രണ്ടാമത്തെ താരം, ആദ്യത്തെ ഇന്ത്യന്‍ താരം. 120 പന്തില്‍ ഇരട്ട ശതകം പിന്നിട്ട ഓസ്‌ട്രേലിയയുടെ ട്രവിസ് ഹെഡ് ആണ് സഞ്ജുവിന് മുന്‍പിലുള്ളത്. 
  • വിജയ് ഹസാരെ ട്രോഫിയിലെ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. മറികടന്നത് കെ വി കൗശലിന്റെ 202 റണ്‍സ്. 
  • ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട ശതകം നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം. സച്ചിന്‍, സെവാഗ്, രോഹിത്, ധവാന്‍, കൗശല്‍ എന്നിവര്‍ക്ക് ശേഷം.
  • ലിസ്റ്റ് എയിലെ  ആദ്യ സെഞ്ചുറി 212 റണ്‍സിലേക്കെത്തിക്കുന്ന ആദ്യ താരം. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന നിലയില്‍ കേരളത്തിന്റെ സ്‌കോര്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലേക്ക് എത്തിയത്. സഞ്ജു മടങ്ങുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 377 റണ്‍സ്. 337 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. വോര്‍സ്റ്റര്‍ഷയറിന്റെ ടിം കോര്‍ടിസും, ടോം മൂഡിയും ചേര്‍ന്ന് 1994ല്‍ സറേയ്‌ക്കെതിരെ കൂട്ടിച്ചേര്‍ത്ത 309 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് സഞ്ജുവും സച്ചിനും മറികടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com