2 ദിനം ബൗളര്‍മാര്‍ക്ക് നല്‍കി കോഹ് ലി, സൗത്ത് ആഫ്രിക്കയ്ക്ക് ഫോളോഓണ്‍; തുടരെ വിക്കറ്റ് വീഴ്ത്തി പേസര്‍മാര്‍

പുനെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും മര്‍ക്രാം രണ്ട് ബോളില്‍ ഡക്കായി പുറത്തായിരുന്നു
2 ദിനം ബൗളര്‍മാര്‍ക്ക് നല്‍കി കോഹ് ലി, സൗത്ത് ആഫ്രിക്കയ്ക്ക് ഫോളോഓണ്‍; തുടരെ വിക്കറ്റ് വീഴ്ത്തി പേസര്‍മാര്‍

പുനെ: ടെസ്റ്റിന്റെ നാലാം ദിനം സൗത്ത് ആഫ്രിക്കയെ ഫോളോ ഓണിന് അയച്ച് ഇന്ത്യ. നാലാം ദിനം ബാറ്റിങ് തുടങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യ പ്രഹരമേല്‍പ്പിച്ചു. സൗത്ത് ആഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പേ ഓപ്പണര്‍ മര്‍ക്രാമിനെ ഇഷാന്ത് തന്റെ ഇന്‍സ്വിങ്ങറിലൂടെ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 

പുനെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും മര്‍ക്രാം രണ്ട് ബോളില്‍ ഡക്കായി പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഉമേഷ് യാദവായിരുന്നു മര്‍ക്രാമിന്റെ വില്ലന്‍. രണ്ട് ദിനങ്ങളാണ് സൗത്ത് ആഫ്രിക്കയ്ക്ക് ഇനി അതിജീവിക്കേണ്ടത്. ഇഷാന്ത് എറിഞ്ഞ തന്റെ ആദ്യ രണ്ട് ഓവറില്‍ രണ്ടും മെയ്ഡനായിരുന്നു. 

ഇഷാന്തിന് പിന്നാലെ ആക്രമണവുമായി എത്തിയ ഉമേഷ് യാദവിന്റെ ഡെലിവറിയില്‍ ബ്രുയ്‌നെ മടക്കാനുള്ള അവസരം കോഹ് ലി നഷ്ടപ്പെടുത്തി. ഉമേഷ് യാദവിന്റെ സ്വിങ് ചെയ്‌തെതെത്തിയ ഡെലിവറിയില്‍ എഡ്ജ് ചെയ്ത് പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ കോഹ് ലിയുടെ കൈകളിലേക്കെത്തി. എന്നാല്‍ പന്ത് കയ്യിലാക്കാന്‍ കോഹ് ലിക്കായില്ല. എന്നാല്‍ തന്റെ മൂന്നാം ഓവറില്‍ ഉമേഷ് ബ്രുയ്‌നെ മടക്കി. 

ഫ്‌ലിക്ക് ചെയ്യാനുള്ള ബ്രുയ്‌ന്റെ ശ്രമം പരാജയപ്പെടുകയും പന്ത് ബാറ്റിലുരസി സാഹയുടെ കൈകളിലേക്ക് എത്തുകയും ചെയ്തു. ഒറ്റക്കയില്‍ സാഹയുടെ തകര്‍പ്പന്‍ ക്യാച്ച് വന്നതോടെ സൗത്ത് ആഫ്രിക്കയുടെ രണ്ടാം വിക്കറ്റും വീണു. എന്തുകൊണ്ട് പന്തിന് പകരം സാഹയെ ടീമിലെടുത്തു എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി ആ ക്യാച്ച്. രണ്ട് ദിനമാണ് പേസര്‍മാരുടെ കൈകളിലേക്ക് കോഹ് ലി വിശ്വാസമര്‍പ്പിച്ച് നല്‍കുന്നത്. എത്ര സെഷനുകള്‍ സൗത്ത് ആഫ്രിക്കയ്ക്ക് പിടിച്ചു നില്‍ക്കാനാവും എന്നത് മാത്രമാണ് ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com