ഇനി ലക്ഷ്യം ടൈറ്റാനിക്കില്‍ മികച്ച ബൈനോക്കുലറുകള്‍; ഐസിസിയെ പരിഹസിച്ച് കീവീസ് താരങ്ങള്‍

2019 ലോകകപ്പില്‍ കീവീസിന്റെ കയ്യില്‍ നിന്നും ലോക കിരീടം തട്ടിയെടുത്തത് ബൗണ്ടറി നിയമമായിരുന്നു
ഇനി ലക്ഷ്യം ടൈറ്റാനിക്കില്‍ മികച്ച ബൈനോക്കുലറുകള്‍; ഐസിസിയെ പരിഹസിച്ച് കീവീസ് താരങ്ങള്‍

വിവാദമായ ബൗണ്ടറി നിയമം പിന്‍വലിച്ച ഐസിസിയെ പരിഹസിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. ടൈറ്റാനിക്കില്‍ കൂടുതല്‍ മികച്ച ബൈനോക്കുലറുകള്‍ സ്ഥാപിക്കുക എന്നതാണ് അടുത്ത അജണ്ട എന്നായിരുന്നു ഐസിസിയുടെ നീക്കത്തെ പരിഹസിച്ച് കീവീസ് താരം ജിമ്മി നീഷാം ട്വീറ്റ് ചെയ്തത്.

2019 ലോകകപ്പില്‍ കീവീസിന്റെ കയ്യില്‍ നിന്നും ലോക കിരീടം തട്ടിയെടുത്തത് ബൗണ്ടറി നിയമമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കീവീസ് ഇംഗ്ലണ്ടിന് മുന്‍പില്‍ വെച്ചത് 242 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ ഇംണ്ടിന്റെ സ്‌കോറും 242. സൂപ്പര്‍ ഓവറിലും സ്‌കോര്‍ സമാസമം.

ഇതോടെയാണ് ഇന്നിങ്‌സില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിച്ചത്. 22 ബൗണ്ടറിയായിരുന്നു ഫൈനലില്‍ ഇംഗ്ലണ്ട് താരത്തില്‍ നിന്ന് വന്നത്. കീവീസ് താരങ്ങളില്‍ നിന്ന് വന്നത് 17 ബൗണ്ടറിയും. ഇതോടെ വലിയ വിമര്‍ശനമാണ് ഐസിസിയുടെ ഈ നിയമത്തിനെതിരെ ഉയര്‍ന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും സ്‌കോര്‍ ടൈ ആയാല്‍ മത്സരം ടൈ ആയതായി കണക്കാക്കും. സെമിയിലും ഫൈനലുകളിലും നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും സ്‌കോറുകള്‍ തുല്യമായി വന്നാല്‍ വിജയിയെ കണ്ടെത്തും വരെ സൂപ്പര്‍ ഓവര്‍ നടത്തും എന്നതാണ് പുതിയ നിമയം.

കീവീസ് താരം നീഷാമിന് പുറമെ, കീവീസ് മുന്‍ ബാറ്റിങ് കോച്ച്  മക് മില്ലിയനും ഐസിസി പരിഹസിച്ച് എത്തിയിരുന്നു. അല്‍പ്പം വൈകിപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബാറ്റ്‌സ്മാന്റെ ദേഹത്തോ ബാറ്റിലോ തട്ടി ഡിഫ്‌ലക്റ്റ് ആയാലുള്ള നിയമത്തിന്റെ കാര്യത്തില്‍ എന്താണ് മാറ്റം എന്നും മക്മില്ലിയന്‍ ഐസിസിയോട് ചോദിക്കുന്നു. ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ സ്റ്റോക്കിന്റെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറി ലൈന്‍ തൊട്ടിരുന്നു. ഇതിലൂന്നിയാണ് മക്മില്ലിയന്റെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com