ജീവിക്കാന്‍ വാന്‍ ഡ്രൈവറായി പാക് താരം; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനം ശക്തം

രാജ്യത്തെ ക്രിക്കറ്റ് മേഖലയിലെ പുരോഗതി ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പുതിയ മോഡലാണ് ചോദ്യം ചെയ്യപ്പെടുന്നത്
ജീവിക്കാന്‍ വാന്‍ ഡ്രൈവറായി പാക് താരം; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനം ശക്തം

ഗ്രൗണ്ടിലിറങ്ങി ബാറ്റും പന്തുമായി കളി പിടിക്കേണ്ട താരം. പക്ഷേ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടി പിക്ക് അപ്പ് വാനുമായി പറക്കേണ്ടി വന്നു പാക് ഡൊമസ്റ്റിക് ക്രിക്കറ്റ് താരമായ ഫസല്‍ ശുഭ്ഹാന്.

വാഹനത്തിലിരുന്ന് തന്റെ അവസ്ഥയെ കുറിച്ച് പറയുന്ന ഫസലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ രൂക്ഷ വിമര്‍ശനമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഉയരുന്നത്. രാജ്യത്തെ ക്രിക്കറ്റ് മേഖലയിലെ പുരോഗതി ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പുതിയ മോഡലാണ് ചോദ്യം ചെയ്യപ്പെടുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് എത്തിയവരുടെ കൂട്ടത്തില്‍ പാക് താരം മുഹമ്മദ് ഹഫീസുമുണ്ട്.

ഫസലിനെ പോലെ ഒരുപാട് കളിക്കാര്‍ രാജ്യത്ത് ബുദ്ധിമുട്ടുന്നുണ്ട്. പുതിയ സിസ്റ്റം 200 കളിക്കാരില്‍ ശ്രദ്ധ കൊടുക്കുന്നുണ്ടാവും. എന്നാല്‍ ആയിരത്തോളം ക്രിക്കറ്റ് കളിക്കാരും മാനേജ്‌മെന്റ് സ്റ്റാഫും പുതിയ സംവിധാനത്തിലൂടെ തൊഴില്‍ രഹിതരായെന്ന് പാക് താരം ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ തൊഴില്‍ നഷ്ടമായതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന് അറിയില്ലെന്നും മുഹമ്മദ് ഹഫീസ് പറഞ്ഞു.

പണത്തിന് വേണ്ടിയാണ് ഞാന്‍ ഈ പിക്കപ്പ് ഓടിക്കാന്‍ വന്നത്. സീസണല്‍ വര്‍ക്കാണ് ഇത്. ചില ദിവസങ്ങളില്‍ നല്ല വരുമാനം ലഭിക്കുമ്പോള്‍. മറ്റ് ചിലപ്പോള്‍ 10 ദിവസം വരെയൊക്കെ ഒരു ഓട്ടവും ലഭിക്കാതെ വരും, ശുഭ്ഹാന്‍ വീഡിയോയില്‍ പറയുന്നു. പാകിസ്ഥാന് വേണ്ടി കളിക്കാനായി ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. ഒരു ലക്ഷം രൂപ വരെ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നു. എന്നാല്‍ പുതിയ സിസ്റ്റം വന്നതോടെ 30000-35000 രൂപ വരയെ ലഭിക്കുന്നുള്ളു. അതിലൂടെ ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com