വിവാദ ബൗണ്ടറി നിയമം എടുത്ത് കളഞ്ഞ് ഐസിസി; കളി ടൈ ആയാല്‍ ഇനി വിധി വരിക ഇങ്ങനെ

തിങ്കളാഴ്ച ദുബായില്‍ ചേര്‍ന്ന ഐസിസിയുടെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം
വിവാദ ബൗണ്ടറി നിയമം എടുത്ത് കളഞ്ഞ് ഐസിസി; കളി ടൈ ആയാല്‍ ഇനി വിധി വരിക ഇങ്ങനെ

ദുബായ്: 2019 ലോക കിരീടം ഇംഗ്ലണ്ടിന് നേടിക്കൊടുത്ത വിവാദ നിയമം ഐസിസി ഒഴിവാക്കി. നിശ്ചിത ഓവറിലും, സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയതോടെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിജയിയെ നിര്‍ണയിച്ച നിയമമാണ് ഐസിസി എടുത്തു കളഞ്ഞത്. 

തിങ്കളാഴ്ച ദുബായില്‍ ചേര്‍ന്ന ഐസിസിയുടെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരം നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയാല്‍ മത്സരം ടൈ ആയതായി കണക്കാക്കും. സെമിയിലും, ഫൈനലിലും നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയാല്‍, വിജയികളെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവര്‍ തുടരും എന്നതാണ് പുതിയ നിയമം. 

ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ കീവീസ് ഉയര്‍ത്തിയ സ്‌കോറിനൊപ്പം എത്തുകയും, സൂപ്പര്‍ ഓവറിലും അതാവര്‍ത്തിക്കുകയുമായിരുന്നു. ഇതോടെയാണ് കളിയില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിച്ചത്. വലിയ വിമര്‍ശനമായിരുന്നു ഇതിനെതിരെ ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com