കോഹ് ലിയുടെ അടുത്ത ലക്ഷ്യം വ്യക്തം! ആറേ ആറ് താരങ്ങള്‍ മാത്രമുള്ള ഇടം; സച്ചിന് പോലും കഴിയാതെ പോയത്‌

2016 വരെ ഒരു ഇരട്ട ശതകം പോലും കോഹ് ലിയുടെ പേരിലുണ്ടായില്ല. എന്നാല്‍ അതിന് ശേഷമുള്ള മൂന്ന് വര്‍ഷം ഏഴ് ഇരട്ടശതകങ്ങളാണ് കോഹ് ലിയുടെ ബാറ്റില്‍ നിന്ന് വന്നത്
കോഹ് ലിയുടെ അടുത്ത ലക്ഷ്യം വ്യക്തം! ആറേ ആറ് താരങ്ങള്‍ മാത്രമുള്ള ഇടം; സച്ചിന് പോലും കഴിയാതെ പോയത്‌

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരി. ഇന്ത്യന്‍ നായകന്റെ ബാറ്റിങ് ശരാശരി എത്രമാത്രമെന്ന് ഇതില്‍ നിന്ന് വ്യക്തം. റെക്കോര്‍ഡുകള്‍ ഓരോന്നായി കോഹ് ലി മറികടന്നു കഴിഞ്ഞു. ഇതിഹാസങ്ങള്‍ സ്വന്തമാക്കി വെച്ചിരിക്കുന്ന നേട്ടങ്ങള്‍ ലക്ഷ്യമിട്ട് കളിക്കളത്തില്‍ കോഹ് ലി കുതിപ്പ് തുടരുക തന്നെയാണ്. ഇനി എന്താവും കോഹ് ലിയുടം അടുത്ത ലക്ഷ്യം? ബാറ്റിങ് ശരാശരി 60ന് മുകളിലെത്തിക്കുകയാവും എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

2016 വരെ ഒരു ഇരട്ട ശതകം പോലും കോഹ് ലിയുടെ പേരിലുണ്ടായില്ല. എന്നാല്‍ അതിന് ശേഷമുള്ള മൂന്ന് വര്‍ഷം ഏഴ് ഇരട്ടശതകങ്ങളാണ് കോഹ് ലിയുടെ ബാറ്റില്‍ നിന്ന് വന്നത്. ഈ പോക്ക് തുടര്‍ന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 60ന് മുകളില്‍ ബാറ്റിങ് ശരാശരി എത്തിച്ച ഏഴാമനാവും കോഹ് ലിക്ക്. കോഹ് ലിക്ക് മുന്‍പേ ഈ നേട്ടം കൈവരിച്ച താരങ്ങള്‍ ഇവരാണ്,,,

ഡോണ്‍ ബ്രാഡ്മാന്‍

52 ടെസ്റ്റുകളില്‍ നിന്ന് 6996 റണ്‍സ്. ബാറ്റിങ് ശരാശരി 99.94. കണക്കുകളിലേക്ക് വരുമ്പോള്‍ ബ്രാഡ്മാനെ വെല്ലാന്‍ ഇവിടെ ആരുമില്ല. 29 സെഞ്ചുറിയും 13 അര്‍ധ ശതകവുമായി റണ്‍ വാരിക്കൂട്ടിയ ബ്രാഡ്മാനാണ് കോഹ് ലിക്ക് മുന്‍പേ ടെസ്റ്റ് ബാറ്റിങ് ശരാശരി 60കടത്തിയ ഒരു താരം.

100 എന്ന ബാറ്റിങ് ശരാശരിയിലേക്ക് എത്താന്‍ തന്റെ അവസാന മത്സരം കളിക്കവെ 4 റണ്‍സ് കൂടി മതിയായിരുന്നു ബ്രാഡ്മാന്. എന്നാല്‍ ഇന്നിങ്‌സില്‍ നേരിട്ട രണ്ടാമത്തെ പന്തില്‍ എറിക് ഹോല്ലീസിന് വിക്കറ്റ് നല്‍കി ബ്രാഡ്മാന്‍ മടങ്ങി.

ആദം വോഗ്‌സ്

ഇതിഹാസ താരം എന്ന വാഴ്ത്തിപ്പാടല്‍ ഓസ്‌ട്രേലിയയുടെ ആദം വോഗ്‌സിന് ലഭിച്ചിട്ടില്ല. എന്നാല്‍ തന്റെ ടെസ്റ്റ് കരിയറില്‍ വലിയ നേട്ടത്തോടെയാണ് വോഗ്‌സ് അവസാനിപ്പിച്ചത്. 2015 മുതല്‍ 2016 നവംബര്‍ വരെയുള്ള കരിയറില്‍ കളിച്ച 20 ടെസ്റ്റില്‍ നിന്ന് 1485 റണ്‍സാണ് വോഗ്‌സ് നേടിയത്. ബാറ്റിങ് ശരാശരി 61.87.

35 വയസും 243 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ച് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായമുള്ള താരം എന്ന റെക്കോര്‍ഡും വോഗ്‌സ് സ്വന്തമാക്കിയിരുന്നു.

സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് കരിയറിലെ തന്റെ ബാറ്റിങ് ശരാശരി 60ന് മുകളില്‍ നിര്‍ത്തി കരിയര്‍ അവസാനിപ്പിക്കാന്‍ സ്മിത്തിനാവുമോ എന്നതിന് കാലമാണ് ഉത്തരം നല്‍കേണ്ടത്. നിലവിലെ കണക്കുകളിലേക്ക് വരുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ ബാറ്റിങ് ശരാശരി സ്മിത്തിന്റെ അക്കൗണ്ടിലാണ്. 68 ടെസ്റ്റില്‍ നിന്ന് 6973 റണ്‍സ്. ബാറ്റിങ് ശരാശരി 64.5626 സെഞ്ചുറിയും 27 അര്‍ധശതകവുമായി സ്മിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്.

ഗ്രെയിം പൊള്ളക്ക്

സൗത്ത് ആഫ്രിക്കയെ ക്രിക്കറ്റ് ലോകത്ത് നിന്നും ഒറ്റപ്പെടുത്താനുള്ള തീരുമാനം തിരിച്ചടിച്ചത് നേട്ടങ്ങളിലേക്ക് കുതിച്ച ഗ്രെയിം പൊള്ളക്കിന്റെ കരിയറിനെയാണ്. 1963നും 1970നും ഇടയില്‍ കളിച്ച 23 ടെസ്റ്റില്‍ നിന്ന് 2256 റണ്‍സാണ് പൊള്ളക്ക് നേടിയത് ബാറ്റിങ് ശരാശരി 60.97. ഇതില്‍ ഏഴ് സെഞ്ചുറിയും 11 അര്‍ധ ശതകവും ഉള്‍പ്പെടുന്നു.


ഹര്‍ബര്‍ട്ട് സുത്ക്ലിഫ്

ഇംഗ്ലണ്ട് ഇതിഹാസം ഹര്‍ബത് സത്ക്ലിഫാണ് തന്റെ ടെസ്റ്റ് ബാറ്റിങ് ശരാശരി 60ന് മുകളില്‍ എത്തിച്ച മറ്റൊരു താരം. 1924നും 1935നും ഇടയില്‍ 54 ടെസ്റ്റുകളാണ് ഇദ്ദേഹം കളിച്ചത്. വാരിക്കൂട്ടിയത് 4555 റണ്‍സും. ബാറ്റിങ് ശരാശരി 60.71 കായികം

ജോര്‍ജ് ഹെഡ്‌ലി

രണ്ടാം ലോക മഹായുദ്ധം പ്രതിസന്ധി തീര്‍ത്തതോടെ 22 ടെസ്റ്റുകള്‍ മാത്രമാണ് ജോര്‍ജ് ഹെഡ്‌ലിക്ക് കളിക്കാനായത്. അത്രയും ചെറിയ കരിയറിന് ഇടയിലും നേട്ടങ്ങളുടെ കണക്കില്‍ തന്റെ പേരും കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനായി. 2190 റണ്‍സാണ് വിന്‍ഡിസിന്റെ ഇതിഹാസ താരം സ്‌കോര്‍ ചെയ്തത്. 10 സെഞ്ചുറിയും 5 അര്‍ധശതകവും ഇതില്‍ ഉള്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com