നേരിട്ടത് 10 പന്ത്, പറത്തിയത് 5 സിക്‌സ്, സ്‌ട്രൈക്ക് റേറ്റ് 310; ഹിറ്റ്മാനെന്ന പേര് രോഹിത്തിന് നഷ്ടമാവുമോ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 30 റണ്‍സ് പിന്നിട്ട താരമെന്ന റെക്കോര്‍ഡ് ഉമേഷ് യാദവ് ഇവിടെ സ്വന്തമാക്കി
നേരിട്ടത് 10 പന്ത്, പറത്തിയത് 5 സിക്‌സ്, സ്‌ട്രൈക്ക് റേറ്റ് 310; ഹിറ്റ്മാനെന്ന പേര് രോഹിത്തിന് നഷ്ടമാവുമോ?

റാഞ്ചി: 10 പന്താണ് ഉമേഷ് യാദവ് നേരിട്ടത്. നേടിയത് 31 റണ്‍സ്. പറത്തിയത് 5 സിക്‌സ്. സ്‌ട്രൈക്ക് റേറ്റ് 310...സാഹ പുറത്തായതിന് ശേഷം ഇന്ത്യന്‍ വിക്കറ്റുകള്‍ തുടരെ വീഴ്ത്താന്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞ സമയത്താണ് ഉമേഷ് യാദവ് സിക്‌സ് പറത്തി നിറഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 30 റണ്‍സ് പിന്നിട്ട താരമെന്ന റെക്കോര്‍ഡ് ഉമേഷ് യാദവ് ഇവിടെ സ്വന്തമാക്കി. 113ാം ഓവറില്‍ തന്നെ ലിന്‍ഡേയെ ഉമേഷ് യാദവ് മൂന്ന് വട്ടം ബൗണ്ടറി ലൈന്‍ തൊടിയിക്കാതെ പറത്തി. മിഡ് വിക്കറ്റിന് മുകളിലൂടെയായിരുന്നു ആ ഓവറിലെ ആദ്യത്തേത്. മൂന്നാമത്തെ ഡെലിവറി മീഡ് ഓഫിലൂടെ ഗ്യാലറിയിലേക്കെത്തി. അഞ്ചാമത്തെ ഡെലിവറി ലോങ് ഓണിലൂടെ അതിര്‍ത്തി കടന്നു. ആ ഓവറിലെ അവസാന പന്തില്‍ ഉമേഷിന്റെ വിക്കറ്റും ലിന്‍ഡേയ്ക്ക് കിട്ടി.

11ാം ഓവറില്‍ ലിന്‍ഡെയെ ഉമേഷ് യാദവ് രണ്ട് വട്ടം തുടരെ സിക്‌സ് പറത്തിയിരുന്നു. ഒരു ഘട്ടത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലേ അതിവേഗ അര്‍ധ ശതകം ഉമേഷ് യാദവ് തന്റെ പേരില്‍ ചേര്‍ക്കുമെന്നും തോന്നിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. കഴിഞ്ഞ ഡൊമസ്റ്റിക് സീസണില്‍ വിദര്‍ഭയ്ക്ക് വേണ്ടി ഉമേഷ് യാദവ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നു.ഉമേഷ് യാദവിന്റെ സിക്‌സ് അടിച്ചുള്ള കളി ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. 9 വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഇന്ത്യ ഡിക്ലയര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com