ബ്ലാസ്റ്റേഴ്‌സ് പടയോട്ടം; ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മുന്‍പില്‍

തുടക്കത്തിലെ ഞെട്ടലില്‍ നിന്ന് തിരിച്ചുകയറിയ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി
ബ്ലാസ്റ്റേഴ്‌സ് പടയോട്ടം; ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മുന്‍പില്‍

കൊച്ചി: തുടക്കത്തിലെ ഞെട്ടലില്‍ നിന്ന് തിരിച്ചുകയറിയ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ മത്സരത്തില്‍ എടികെ കൊല്‍ക്കത്തയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍.

കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി ലീഡ് ഉയര്‍ത്തുകയായിരുന്നു. ക്യാപ്റ്റന്‍ ഒഗ്ബചേയാണ് എതിര്‍ ഗോള്‍മുഖം രണ്ടുതവണയും ചലിപ്പിച്ച് ബ്ലാസ്റ്റേഴ്‌സിന് ആവേശം പകര്‍ന്നത്. 45-ാം മിനിറ്റിലായിരുന്നു ഒഗ്ബചേയുടെ രണ്ടാമത്തെ ഗോള്‍.

ആറാം മിനിറ്റില്‍ ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചത്. ഗാര്‍ഷ്യ ഇന്‍ഗ്യൂസിന്റെ ഫ്രീകിക്കിനുശേഷം ലഭിച്ച ഹെഡ്ഡറാണ് മക്ഹ്യൂ ഒന്നാന്തരമൊരു ഷോട്ടിലൂടെ ഗോളി ബിലാലിനെ തോല്‍പിച്ച് വലയിലാക്കിയത്. തുടര്‍ന്ന് കളിയില്‍ ആധിപത്യം നേടിയ കൊല്‍ക്കത്തയുടെ ഗോള്‍ വല ചലിപ്പിച്ച് ഒഗ്ബചേ ബ്ലാസ്റ്റേഴ്‌സിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു.
ഒരു കോര്‍ണര്‍ കിക്കിനിടെ ജെയ്‌റോ റോഡ്രിഗസിന്റെ ജെഴ്‌സി പിടിച്ചുവലിച്ചതിന് കിട്ടിയ ശിക്ഷയായിരുന്നു. കിക്കെടുത്ത സ്‌െ്രെടക്കര്‍ ഒഗ്ബചേയ്ക്ക് പിഴച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com