ഓട്ടോഗ്രാഫിനായുള്ള തിരക്കില്‍ ശ്വാസം കിട്ടാതെ കുടുങ്ങി, പൊക്കിയെടുത്ത് രക്ഷകനായി നദാല്‍

ഈ തിക്കിന് ഇടയില്‍പ്പെട്ട് പേടിച്ച് കരയുകയായിരുന്നു ഒരു കുട്ടി. ഇത് കണ്ട നദാല്‍ അവനെ പൊക്കി തന്റെ ഇടത്തേക്ക് എടുത്ത് നിര്‍ത്തി
ഓട്ടോഗ്രാഫിനായുള്ള തിരക്കില്‍ ശ്വാസം കിട്ടാതെ കുടുങ്ങി, പൊക്കിയെടുത്ത് രക്ഷകനായി നദാല്‍

ലോക രണ്ടാം നമ്പര്‍ താരത്തിന്റെ ഓട്ടോഗ്രാഫിനായി തിരക്കു കൂട്ടുകയായിരുന്നു കുട്ടികള്‍. അതിന് ഇടയിലെ തിരക്കില്‍പ്പെട്ട് ശ്വാസം മുട്ടി പേടിച്ച കുരുന്നിന് രക്ഷകനായി സൂപ്പര്‍ താരം റാഫേല്‍ നദാല്‍. 

നദാലിന്റെ ഓട്ടോഗ്രാഫ് കിട്ടാനായി കുട്ടികളെല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും തള്ളി. ഈ തിക്കിന് ഇടയില്‍പ്പെട്ട് പേടിച്ച് കരയുകയായിരുന്നു ഒരു കുട്ടി. ഇത് കണ്ട നദാല്‍ അവനെ പൊക്കി തന്റെ ഇടത്തേക്ക് എടുത്ത് നിര്‍ത്തി. 

കരച്ചില്‍ നിര്‍ത്താതിരുന്ന അവനെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചും, ഓട്ടോഗ്രാഫ് നല്‍കിയുമാണ് നദാല്‍ മടങ്ങിയത്. നദാലിന്റെ പ്രവര്‍ത്തിയില്‍ താരത്തെ അഭിനന്ദിക്കുകയാണ് ആരാധകര്‍. കളിയിലേക്ക് എത്തുമ്പോള്‍ തന്റെ നാലാം യുഎസ് ഓപ്പണാണ് നദാല്‍ ലക്ഷ്യമിടുന്നത്. കൊറിയയുടെ ചങ്ങിനെ 6-3, 6-4, 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ച് നദാല്‍ നാലാം റൗണ്ടിലേക്കെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com