'ചില കാര്യങ്ങള്‍ മാറില്ല, നിങ്ങള്‍ക്ക് ബുദ്ധിവയ്ക്കാത്തത് പോലെ'; ഗില്‍ക്രിസ്റ്റിന് ഹര്‍ഭജന്റെ മറുപടി

അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നു എങ്കില്‍ ഹര്‍ഭജന് ഹാട്രിക് ലഭിക്കുമായിരുന്നില്ലെന്ന ധ്വനിയില്‍ ഗില്‍ക്രിസ്റ്റ് സംസാരിച്ചത് ഹര്‍ഭജനെ പ്രകോപിപ്പിക്കുകയായിരുന്നു
'ചില കാര്യങ്ങള്‍ മാറില്ല, നിങ്ങള്‍ക്ക് ബുദ്ധിവയ്ക്കാത്തത് പോലെ'; ഗില്‍ക്രിസ്റ്റിന് ഹര്‍ഭജന്റെ മറുപടി

ഹാട്രിക്കിനെ ചൊല്ലി ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്ങും, ഓസീസ് മുന്‍ താരം ഗില്‍ക്രിസ്റ്റും തമ്മില്‍ വാക്‌പോര്. അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നു എങ്കില്‍ ഹര്‍ഭജന് ഹാട്രിക് ലഭിക്കുമായിരുന്നില്ലെന്ന ധ്വനിയില്‍ ഗില്‍ക്രിസ്റ്റ് സംസാരിച്ചത് ഹര്‍ഭജനെ പ്രകോപിപ്പിക്കുകയായിരുന്നു. 

ടെസ്റ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമായി ബൂമ്ര മാറിയതിന് പിന്നാലെയാണ് ഹാട്രിക ചര്‍ച്ച കടന്നു വന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2001ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഹര്‍ഭജന്‍ സിങ് ഹാട്രിക് നേടുന്ന വീഡിയോ ആരാധകന്‍ പങ്കുവെച്ചത് റീട്വീറ്റ് ചെയ്താണ് ഗില്‍ക്രിസ്റ്റ് വാക് യുദ്ധത്തിന് തുടക്കമിട്ടത്. 

നോ ഡിആര്‍എസ് എന്ന് എഴുതി കരയുന്ന സ്‌മൈലി ചേര്‍ത്തായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ട്വീറ്റ്. അന്ന്, ഹര്‍ഭജന്റെ ഹാട്രിക്കിലെ രണ്ടാമത്തെ ഇര ഗില്‍ക്രിസ്റ്റായിരുന്നു. ഗില്‍ക്രിസ്റ്റിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന ട്വീറ്റ് ഹര്‍ഭജന്‍ ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആരാധകര്‍ കൈക്കലാക്കിയിരുന്നു. 

ട്വീറ്റില്‍ ഭാജി പറയുന്നത് ഇങ്ങനെ..''ആദ്യ പന്തില്‍ വീണില്ലായിരുന്നു എങ്കില്‍ കൂടുതല്‍ സമയം അതിജീവിച്ച് നില്‍ക്കാനാവുമായിരുന്നു എന്നാണോ നിങ്ങള്‍ കരുതുന്നത്? ഇത്തരം കാര്യങ്ങളിലെ മുറവിളി അവസാനിപ്പിക്കൂ. കളി അവസാനിപ്പിച്ചതിന് ശേഷം അല്‍പം വിവേകത്തോടെ നിങ്ങള്‍ സംസാരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്, യാതൊരു മാറ്റവും സംഭവിക്കില്ല. അതിന്റെ ഉദാഹരണമാണ് നിങ്ങള്‍, എപ്പോഴും കരഞ്ഞുകൊണ്ടിരിക്കും''.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com