നാല് പന്തില്‍ നാല് വിക്കറ്റ്; വീണ്ടും വിസ്മയിപ്പിച്ച് മലിംഗ

ട്വിന്റി-20 ക്രിക്കറ്റില്‍ വീണ്ടും വിസ്മയിപ്പിച്ച് ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗ
നാല് പന്തില്‍ നാല് വിക്കറ്റ്; വീണ്ടും വിസ്മയിപ്പിച്ച് മലിംഗ

കാന്‍ഡി: ട്വിന്റി-20 ക്രിക്കറ്റില്‍ വീണ്ടും വിസ്മയിപ്പിച്ച് ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗ. ന്യൂസിലാന്‍ഡിനെതിരെയുളള മത്സരത്തിലാണ് മലിംഗയുടെ മിന്നുന്ന പ്രകടനം. തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാരെയാണ് മലിംഗ കൂടാരം കയറ്റിയത്. 

രണ്ടാം ഇന്നിംഗ്‌സിന്റെ മൂന്നാമത്തെ ഓവറിലാണ് മലിംഗയുടെ പ്രകടനം. തന്റെ രണ്ടാമത്തെ ഓവറിലെ മൂന്നാംപന്തിലായിരുന്നു വിക്കറ്റ് വേട്ടയുടെ തുടക്കം. ഓപ്പണര്‍ കോളിന്‍ മണ്‍റോയെ തന്റെ ട്രേഡ് മാര്‍ക്ക് പന്തിലൂടെ കുറ്റിതെറിപ്പിച്ച മലിംഗ തൊട്ടടുത്ത പന്തില്‍ ഹാമിഷ് റൂതര്‍ഫോഡിനെ എല്‍ബിയില്‍ കുടുക്കി. അഞ്ചാം പന്തില്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന്റെ കുറ്റിയും തെറിപ്പിച്ചു. 

അവസാനപന്തില്‍ റോസ് ടെയ്‌ലറെയും എല്‍ബിയില്‍ കുരുക്കിയാണ് മലിംഗ തന്റെ പ്രകടനം അവസാനിപ്പിച്ചത്. ന്യൂസിലാന്‍ഡ് നിരയുടെ അഞ്ചാം വിക്കറ്റും മലിംഗയാണ് നേടിയത്. ടിം സീഫെര്‍ട്ടിനെ ഗുണതിലകയുടെ കൈകളിലെത്തിച്ചാണ് മലിംഗ അഞ്ചുവിക്കറ്റ് നേട്ടം കൊയ്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സിലൊതുങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com