മഴയും സമയവും തോറ്റു, ചരിത്രമെഴുതി റാഷിദിന്റെ അഫ്ഗാനിസ്ഥാന്‍; ബംഗ്ലാദേശിനെതിരെ കൂറ്റന്‍ ജയം

അഞ്ചാം ദിനം ബംഗ്ലാദേശിനെ രക്ഷിക്കാന്‍ മഴ എത്തിയെങ്കിലും കളി സമനിലയില്‍ പിരിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ റാഷിദ് ഹീറോയായി.
മഴയും സമയവും തോറ്റു, ചരിത്രമെഴുതി റാഷിദിന്റെ അഫ്ഗാനിസ്ഥാന്‍; ബംഗ്ലാദേശിനെതിരെ കൂറ്റന്‍ ജയം

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന് 224 റണ്‍സിന്റെ കൂറ്റന്‍ ജയം. കളി ജയിക്കാന്‍ നാല് ഓവര്‍ മാത്രം മുന്‍പില്‍ നില്‍ക്കെ ആവേശകരമായ
ജയം പിടിച്ചെടുത്ത് തങ്ങളുടെ ഏറ്റവും വലിയ ടെസ്റ്റ് ജയം കുറിക്കുകയാണ് അഫ്ഗാന്‍ പട. ചരിത്രം കുറിച്ച് ടെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി അരങ്ങേറിയ റാഷിദ് ഖാന്‍ തന്നെയാണ് അഫ്ഗാനെ തങ്ങളുടെ രണ്ടാമത്തെ മാത്രം ടെസ്റ്റ് ജയത്തിലേക്ക് എത്തിച്ചത്. 

അഞ്ചാം ദിനം ബംഗ്ലാദേശിനെ രക്ഷിക്കാന്‍ മഴ എത്തിയെങ്കിലും കളി സമനിലയില്‍ പിരിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ റാഷിദ് ഹീറോയായി. ബംഗ്ലാദേശിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരമായിരുന്നു അത്. 

11 വിക്കറ്റും, 75 റണ്‍സുമാണ് നായകനായി അരങ്ങേറിയ ടെസ്റ്റില്‍ റാഷിദ് ഖാന്‍ നേടിയത്. അഞ്ചാം ദിനം കളി ജയിക്കാന്‍ നാല് വിക്കറ്റ് മാത്രമാണ് അഫ്ഗാന് വേണ്ടിയിരുന്നത്. എന്നാല്‍ തലേദിവസം ചിറ്റഗോങ്ങില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് കളി സമയത്ത് തുടങ്ങാനായില്ല. 

262 റണ്‍സായിരുന്നു ബംഗ്ലാദേശിന് മുന്‍പിലുണ്ടായത്. ഒടുവില്‍ കളി തുടങ്ങിയപ്പോള്‍ റാഷിദിന്റെ ആക്രമണത്തെ ചെറുക്കാനായി ഷക്കീബ് അല്‍ ഹസന്റേയും സൗമ്യ സര്‍ക്കാരിന്റേയും ശ്രമം. എന്നാല്‍ നാല് ഓവര്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും മഴയെത്തി. ഈ ഇടവേളയ്ക്ക് ശേഷം കളി വീണ്ടും തുടങ്ങിയപ്പോള്‍ തന്നെ അഫ്ഗാന്‍ വീര്യം പുറത്തെടുത്തു. 

ഷക്കീബിനെ പുറത്താക്കി സഹിര്‍. പിന്നെ സര്‍ക്കാരിന്റെ പ്രതിരോധം. എന്നാല്‍ മറുവശത്ത് മെഹ്ദിയെ റാഷിദ് കുടുക്കി. റാഷിദിന്റെ അടുത്ത ഓവറില്‍ നയീമും മടങ്ങി. കളി ജയിക്കാന്‍ നാല് ഓവര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ റാഷിദ് സര്‍ക്കാരിന്റെ പ്രതിരോധം ഭേദിച്ച് അഫ്ഗാനെ ചരിത്ര വിജയത്തിലേക്കെത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com