14 മണിക്കൂര്‍ ജോലി, 3500 രൂപ ശമ്പളം, അപ്പോഴും പിതാവ് പഠിപ്പിച്ച പാഠമിതാണ്; കയ്യടി നേടി ഇര്‍ഫാന്‍ പഠാന്‍

തുപോലൊരു പിതാവിനെ ലഭിച്ചത് അനുഗ്രഹമാണെന്നും ഇര്‍ഫാന്‍ട്വിറ്ററില്‍ കുറിക്കുന്നു
14 മണിക്കൂര്‍ ജോലി, 3500 രൂപ ശമ്പളം, അപ്പോഴും പിതാവ് പഠിപ്പിച്ച പാഠമിതാണ്; കയ്യടി നേടി ഇര്‍ഫാന്‍ പഠാന്‍

ശങ്ക നിറഞ്ഞ ഘട്ടത്തില്‍ ജമ്മുകശ്മീര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം നിന്ന് ആരാധകരുടെ മനം കവര്‍ന്ന ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ഇപ്പോള്‍ വീണ്ടും എല്ലാവരുടേയും കയ്യടി നേടുന്നു. പിതാവിനൊപ്പം നിന്ന് ഭക്ഷണ സാധനങ്ങള്‍ ആളുകള്‍ക്ക് നല്‍കുന്ന ഇര്‍ഫാന്റെ  ഫോട്ടോയാണ് ആരാധകരുടെ അഭിനന്ദനം നേടുന്നത്. 

മറ്റുള്ളവര്‍ക്ക് നല്‍കുക എന്നതാണ് ജീവിതം. 14 മണിക്കൂര്‍ ജോലി ചെയ്തിട്ട് 3500 രൂപ മാസ ശമ്പളം ലഭിക്കുന്ന സമയത്തും പിതാവ് ഞങ്ങള്‍ക്ക് പറഞ്ഞു തന്ന പാഠമാണ് അത്. ഇപ്പോഴും, തന്റേതായ വഴിയില്‍ ചാരിറ്റിയുമായി പിതാവ് മുന്നോട്ടു പോവുന്നു. ഇതുപോലൊരു പിതാവിനെ ലഭിച്ചത് അനുഗ്രഹമാണെന്നും പഠാന്‍ ട്വിറ്ററില്‍ കുറിക്കുന്നു. 

എന്നാല്‍, കശ്മീരില്‍ കര്‍ഫ്യൂ നിലനിര്‍ത്തി, ആളുകളുടെ പൗരാവകാശം ഹനിക്കുമ്പോള്‍ നിങ്ങളെന്താണ് അതിനെ കുറിച്ച് പ്രതികരിക്കാത്തത് എന്നും ഇര്‍ഫാന് നേരെ ആളുകള്‍ ചോദിക്കുന്നുണ്ട്. കശ്മീരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ പഠാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കശ്മീരിലെ നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com