കാലാവസ്ഥാ വ്യതിയാനം ഇന്ത്യയില്‍ ക്രിക്കറ്റിനും ഭീഷണി, ബാറ്റ്‌സ്മാന്റേയും, വിക്കറ്റ് കീപ്പറുടേയും മോശം പ്രകടനത്തിന് കാരണമാവുന്നെന്ന് പഠന റിപ്പോര്‍ട്ട്‌

കാലാവസ്ഥാ വ്യതിയാനം മുന്‍ നിര്‍ത്തി മത്സരങ്ങള്‍ മാറ്റി വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി ഹീറ്റ് റൂള്‍സും അവര്‍ മുന്നോട്ടു വയ്ക്കുന്നു
കാലാവസ്ഥാ വ്യതിയാനം ഇന്ത്യയില്‍ ക്രിക്കറ്റിനും ഭീഷണി, ബാറ്റ്‌സ്മാന്റേയും, വിക്കറ്റ് കീപ്പറുടേയും മോശം പ്രകടനത്തിന് കാരണമാവുന്നെന്ന് പഠന റിപ്പോര്‍ട്ട്‌

രള്‍ച്ച, ചൂടുകാറ്റ്, പ്രകൃതിക്ഷോഭം എന്നിവ ഇന്ത്യയിലെ ക്രിക്കറ്റിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ക്രിക്കറ്റിന് മാത്രമല്ല, ഇന്ത്യയിലെ മറ്റെല്ലാ കായിക ഇനങ്ങളേയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഈ റിപ്പോര്‍ട്ട്. 

സ്‌പോര്‍ട്‌സ് റിസര്‍ച്ചേഴ്‌സും, എന്‍വിറോന്‍മെന്റല്‍ അക്കാദമിക്‌സും  ഹിറ്റ് ഫോര്‍ സിക്‌സ് എന്ന പേരിലാണ് പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടത്.  ക്രിക്കറ്റിന് ഏറെ പ്രചാരമുള്ള ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം വലിയ പ്രത്യാഘാതം തീര്‍ത്തു തുടങ്ങിയെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കാലാവസ്ഥാ വ്യതിയാനം മുന്‍ നിര്‍ത്തി മത്സരങ്ങള്‍ മാറ്റി വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി ഹീറ്റ് റൂള്‍സും അവര്‍ മുന്നോട്ടു വയ്ക്കുന്നു. യുവ താരങ്ങളുടെ മേല്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും, ചൂട് കൂടുന്ന സാഹചര്യത്തില്‍ വായു സഞ്ചാരം കൂട്ടുന്ന നിലയില്‍ കളിക്കാര്‍ക്ക് വേണ്ട വസ്ത്രങ്ങളും മറ്റും തയ്യാറാക്കാന്‍ നിര്‍മാതാക്കളോട് നിര്‍ദേശിക്കണമെന്നും പറയുന്നു. 

ചൂടിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഡൊമസ്റ്റിക് മത്സരങ്ങള്‍ തടസപ്പെട്ടു. വെള്ളം ലഭിക്കുന്നതിനുണ്ടായ ദൗര്‍ലഭ്യം സൗത്ത് ആഫ്രിക്കന്‍ ടൂറിനെ ബാധിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും ഇംഗ്ലണ്ട് ലോകകപ്പിനെ ബാധിച്ചു. ഇവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൂട് കൂടുമ്പോള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം കൊണ്ടുവരണം എന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തുമ്പോള്‍ ശരീരത്തെ തണുപ്പിക്കുന്നതിനുള്ള വഴികള്‍ നമ്മുടെ ശരീരത്തിന് സ്വീകരിക്കാനാവില്ല. ബാറ്റ്‌സ്മാനിലും, വിക്കറ്റ് കീപ്പറിലുമാണ് ഈ ചൂട് വലിയ പ്രതിസന്ധി തീര്‍ക്കുക. ഈ കാലാവസ്ഥാ വ്യതിയാനം ബാറ്റ്‌സ്മാന്റേയും, വിക്കറ്റ് കീപ്പറുടേയും മോശം പ്രകടനത്തിലേക്ക് നയിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com