ഈ കണക്കുകള്‍ നോക്കണം, എങ്ങനെ ഖത്തറിന് ഗോളടിക്കാനായില്ലെന്നോര്‍ത്ത് അത്ഭുതപ്പെടും; നമുക്ക് പ്രതീക്ഷ നല്‍കുന്ന കണക്ക്‌

ഈ കണക്കുകള്‍ നോക്കണം, എങ്ങനെ ഖത്തറിന് ഗോളടിക്കാനായില്ലെന്നോര്‍ത്ത് അത്ഭുതപ്പെടും; നമുക്ക് പ്രതീക്ഷ നല്‍കുന്ന കണക്ക്‌

സ്റ്റിമാക്കിന്റെ തന്ത്രങ്ങള്‍ പൂവണിഞ്ഞപ്പോള്‍ നിര്‍ണായകമായ 11 സേവുകളാണ് ഇന്ത്യന്‍ ഹീറോ സന്ധുവില്‍ നിന്ന് വന്നത്

ളിയിലെ മൂന്നില്‍ ഒന്ന് ശതമാനം ബോള്‍ പൊസഷന്‍. ഗോള്‍ ലക്ഷ്യമാക്കി എത്തിയത് 27 ഷോട്ടുകള്‍...എങ്ങനെ ഖത്തറിനെ ഗോള്‍ വല കുലുക്കാതിരിക്കാനായി എന്ന് അമ്പരന്ന് പോവും ജസിം ബിന്‍ ഹമാദ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ പിടിച്ചെടുത്ത വീറുറ്റ സമനിലയുടെ കണക്കുകള്‍ നോക്കിയാല്‍. പേപ്പറില്‍ സമനിലയാണെങ്കിലും നമ്മള്‍ വിജയത്തിന് തുല്യം പരിഗണിക്കുന്ന ആ ഫലത്തിലേക്ക് എങ്ങനെ എത്തിയെനന്ന് ചോദിച്ചാല്‍ അതിനും ഉത്തരം നല്‍കുക കളിയിലെ കണക്കാണ്, ദാ ഈ പതിനൊന്ന് സേവുകള്‍...

സ്റ്റിമാക്കിന്റെ തന്ത്രങ്ങള്‍ പൂവണിഞ്ഞപ്പോള്‍ നിര്‍ണായകമായ 11 സേവുകളാണ് ഇന്ത്യന്‍ ഹീറോ സന്ധുവില്‍ നിന്ന് വന്നത്. സന്ധുവിനൊപ്പം ടീം ഒന്നാകെ ഒന്നായി ഇഴകി നിന്നതോടെ ലോകകപ്പിന് അതിഥ്യമരുളാന്‍ ഒരുങ്ങുന്ന ടീമിനെ നമ്മള്‍ കുരുക്കിലാക്കി. ഖത്തറിനെതിരെ ഇറങ്ങുമ്പോള്‍ തോല്‍വിയുടെ മാര്‍ജിന്‍ കുറയണേ എന്നായിരുന്നു ആരാധകരുടെ പ്രാര്‍ഥനകളില്‍ ഒന്ന്. പക്ഷേ, ഛേത്രിയില്ല, ഒമാനെതിരെ മികവ് കാണിച്ച ആഷിക് കരുണിയനുമില്ല പ്ലേയിങ് ഇലവനില്‍ എന്നറിഞ്ഞതോടെ വലിയൊരു ദുരന്തമാവും നമ്മളില്‍ പലരും മുന്‍പില്‍ കണ്ടിട്ടുണ്ടാവുക...

മുന്നേറ്റത്തില്‍ മന്‍വീര്‍ സിങ്, ഇടത് നിഖില്‍ പൂജാരി. സഹലിനും, മന്ദര്‍ റാവുവിനും വഴിയൊരുക്കി ബ്രണ്ടന്‍ ഫെര്‍ണാണ്ടസും, സുഭാഷിഷ് ബോസും. ഖത്തറാവട്ടെ തങ്ങളുടെ സ്റ്റാര്‍ പ്ലേയര്‍ അക്രം അഫിഫ് ഇല്ലാതെ ഇറങ്ങി. ഒപ്പം കരിം ബൗഡിയാഫിന്റെ അഭാവവും. പക്ഷേ, അതിന്റെയൊരു അവലാതിയും ഇല്ലാതെ തുടക്കം മുതല്‍ ആതിഥേയര്‍ തീ പാറിച്ചു. നായകന്‍ ഹസന്‍ അല്‍ ഹെയ്‌ദോസിലൂടെ ഇടത്ത് നിന്നായിരുന്നു ഖത്തറിന്റെ ആക്രമണങ്ങള്‍ അധികവും. 

ഖത്തറിന്റെ ആക്രമണത്തെ അതിജീവിക്കാന്‍ ഇന്ത്യ കോട്ടക്കെട്ടിയത് 5-4-1 എന്ന ഫോര്‍മേഷനില്‍. വിങ്ങര്‍മാരായ ഉദന്ത സിങ്ങിനേയും, പൂജാരിയേയും പിന്നിലേക്ക് ഇറക്കി നിര്‍ത്തി കോട്ട ഇന്ത്യ ശക്തമാക്കി. മുന്നേറി കളിക്കുകയായിരുന്നു മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ റോള്‍. മധ്യനിരയില്‍ അനിരുദ്ധ ഥാപ്പയും, റൗളിങ് ബോര്‍ഗ്‌സും നിറഞ്ഞു. ഇന്ത്യ കോട്ട ശക്തമാക്കിയതോടെ വൈഡ് സ്‌പേസുകളിലൂടെ ആക്രമിക്കേട്ട അവസ്ഥയിലെത്തി ഖത്തര്‍. 

സഹലിന്റെ ക്ലോസ് കണ്‍ട്രോള്‍ ഡ്രിബ്ലിങ്ങിങ്ങുകളും ഉദന്തയുടെ പേസും മുന്നേറ്റത്തില്‍ ഇന്ത്യയ്ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഫിനിഷിങ്ങില്‍ വന്ന പിഴവില്ലായിരുന്നു എങ്കില്‍ ഖത്തറിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് വീഴ്ത്താന്‍ ഇന്ത്യയ്ക്കാകുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com