കെ എല്‍ രാഹുലിനെ ഒഴിവാക്കി, ശുഭ്മാന്‍ ഗില്‍ ടീമില്‍; സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കുകയാണെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു
കെ എല്‍ രാഹുലിനെ ഒഴിവാക്കി, ശുഭ്മാന്‍ ഗില്‍ ടീമില്‍; സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫോമില്ലായ്മയില്‍ വലയുന്ന ഓപ്പണര്‍ കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കി. രാഹുലിന് പകരം യുവതാരം ശുഭ്മാന്‍ ഗില്ലിന് ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. 

രാഹുലിനെ ഒഴിവാക്കിയതും, ഗില്ലിനെ ഉള്‍പ്പെടുത്തിയതും ഒഴിച്ചാല്‍ വിന്‍ഡിസ് പര്യടനത്തിന് ഇറങ്ങിയ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ വേറെ മാറ്റം വരുത്തിയിട്ടില്ല. വിന്‍ഡിസ് പര്യടനത്തില്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടാതിരുന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഉള്‍പ്പെടുത്തിയിട്ടില്ല. 

ഇന്ത്യ എയ്ക്ക് വേണ്ടി തുടരുന്ന മികച്ച പ്രകടനമാണ് ഗില്ലിന് തുണയായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ നിരാശ ഗില്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. രാഹുലിനെ മാറ്റിയതോടെ രോഹിത് ശര്‍മയെ ഇന്ത്യ ഓപ്പണിങ്ങില്‍ ഇറക്കുമെന്നും വ്യക്തമായി.ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കുകയാണെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു.  ഓപ്പണിങ്ങില്‍ രോഹിത് പരാജയപ്പെട്ടാല്‍ ശുഭ്മാന്‍ ഗില്ലിനെ പരീക്ഷിക്കാനായിരിക്കും ടീം മാനേജ്‌മെന്റിന്റെ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com